കെ.എസ്.യു കേരള ഘടകം പിരിച്ചുവിട്ടു: ഭാരവാഹികളെ വീതം വെച്ചത് വിനയായി

By Web DeskFirst Published Aug 3, 2016, 3:21 AM IST
Highlights

കോൺഗ്രസ്സിലെ സംഘടനാ പ്രശ്നങ്ങളിൽ ദില്ലിയിൽ നിർണ്ണായക ചർച്ച നടക്കാനിരിക്കെയാണ് നേതൃത്വത്തെ ഞെട്ടിച്ചുള്ള ഹൈക്കമാൻഡ് ഇടപെടൽ. ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും എതിർപ്പ് മറികടന്നാണ് രാഹുൽ ഗാന്ധിയുടെ നടപടി. ജില്ലാ പ്രസിഡണ്ടുമാരെ എ-ഐ ഗ്രൂപ്പുകൾ വീതം വെച്ച് തീരുമാനിച്ചതിൽ രാഹുലിന്  കടുത്ത അതൃപ്തിയുണ്ട്. സംഘടനാ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു രാഹുലിന്‍റെ നിർദ്ദേശം. 

എന്നാൽ എ ഗ്രൂപ്പുകാരനായ സംസ്ഥാന പ്രസിഡണ്ട് വിഎസ് ജോയിയും ഐ ഗ്രൂപ്പിൽപെട്ട വൈസ് പ്രസിഡണ്ട് രോഹിത്തും ചേർന്ന് പട്ടികയുണ്ടാക്കിയെന്നാണ് എൻസ് യുവിന് കിട്ടിയ പരാതി. ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടേയും പിന്തുണയും ഇവർക്കുണ്ടായിരുന്നു. ദില്ലി കൂടിക്കാഴ്ചയിൽ നേതാക്കളെ രാഹുൽ അതൃപ്തി അറിയിക്കും. സംഘടനാ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി അംഗത്വവിതരണം ശക്തമാക്കാനും എൻഎസ് യു നിർദ്ദേശമുണ്ട്. സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തായാക്കാൻ ചുരുങ്ങിയത് 6 മാസമെങ്കിലുമെടുക്കും. 

അതുവരെ സംസ്ഥാനത്ത് കെഎസ് യു പ്രവർത്തനം നിശ്ചലമാകും. സർക്കാറിനെതിരെ സമരം നടത്തേണ്ട സമയത്ത് കമ്മിറ്റികൾ പിരിച്ചുവിടരുതെന്നായിരുന്നു സംസ്ഥാന നേതാക്കളുടം ആവശ്യമെങ്കിലും രാഹുൽ വഴങ്ങിയില്ല.

click me!