കോട്ടയം സിഎംഎസ് കോളേജ് യൂണിയൻ കെഎസ്‍യുവിന്, 15 ൽ 14 സീറ്റും നേടി 37 വർഷത്തിന് ശേഷം തകര്‍പ്പന്‍ ജയം

Published : Aug 22, 2025, 09:28 AM IST
cms college kottayam

Synopsis

സംഘർഷ സാധ്യത കണക്കിലെടുത്ത്  ഇന്നലെ ഫല പ്രഖ്യാപനം മാറ്റിയിരുന്നു

കോട്ടയം: സിഎംഎസ് കോളേജ് യൂണിയൻ KSU ന് ആകെയുള്ള 15 ൽ 14 സീറ്റിലും KSU സ്ഥാനാർഥികൾ ജയിച്ചു എസ്എഫ്ഐ ജയിച്ചത് I DC rep മാത്രം. സിഎംഎസ് കോളേജിലെ ksu വിജയം 37 വർഷത്തിന് ശേഷമാണ് കെഎസ്‍യു വിലെ ഫഹദ് സിയാണ് ചെയർമാൻ സംഘർഷ സാധ്യത കണക്കിലെടുത്തു ഇന്നലെ ഫല പ്രഖ്യാപനം മാറ്റിയിരുന്നു 

ക്ലാസ് റപ്പ്മാരിൽ ഭൂരിഭാഗവും കെ എസ് യു സ്ഥാനാർത്ഥികൾ ജയിച്ചതോടെയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് രംഗത്തെത്തിയത്. തുടർന്ന് വോട്ടെണ്ണൽ കേന്ദ്രത്തിനകത്തേക്കും കയറാൻ എസ്എഫ്ഐ ശ്രമിച്ചു. ഇതിന് പിന്നാലെ കെ എസ് യു പ്രവർത്തകരും സംഘടിച്ചെത്തിയതോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു. എസ്എഫ്ഐ കെഎസ്‍യു പ്രവർത്തകർ തമ്മിലുണ്ടായ അടിയിലും കല്ലേറിലും വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. മുതിർന്ന സിപിഎം കോൺഗ്രസ് നേതാക്കൾ കോളേജിലെത്തി പ്രിൻസിപ്പാളും പൊലീസുമായി നടത്തിയ ചർച്ചക്കൊടുവിലാണ് ഫലം പ്രഖ്യാപനം മാറ്റിവയ്ക്കാൻ ഇന്നലെ. തീരുമാനിച്ചത്.കോളേജ് വെബ് സൈറ്റിൽ ആണ് ഫലം പ്രഖ്യാപിച്ചത്

 

 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും
'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ