
ഹേഗ്: പാകുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ന് വാദം തുടങ്ങും. ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനായ കുൽഭൂഷണ്‍ ജാദവിനെതിരെ പാക് സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ചാരപ്രവർത്തനം ആരോപിച്ചാണ് പാകിസ്ഥാൻ പട്ടാളക്കോടതി കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ചത്. പുൽവാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാക് ബന്ധം വഷളായതിനിടെയാണ് കേസിൽ വാദം തുടങ്ങുന്നത് എന്നതാണ് ശ്രദ്ധേയം.
ഇന്ത്യയ്ക്ക് വേണ്ടി പ്രശസ്ത അഭിഭാഷകൻ ഹരീഷ് സാല്‍വെയാണ് വാദിക്കുന്നത്. വേണു രാജാമണി അടക്കമുള്ള ഉദ്യോഗസ്ഥരും കേസ് വാദത്തിനായുള്ള ഇന്ത്യൻ നയതന്ത്ര സംഘത്തിലുണ്ടാകും. കുൽഭൂഷണ്‍ ജാദവിന് പാകിസ്ഥാൻ കോണ്‍സുലാർ ബന്ധം നിഷേധിച്ചത് അന്താരാഷ്ട്ര നിയമംങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ വാദിക്കും.
അതേസമയം മുസ്ലീം പേരിലെടുത്ത പാസ് പോര്‍ട്ട് ജാദവിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ബലൂചിസ്ഥാനിൽ ചാര പ്രവര്‍ത്തനത്തിന് കുൽഭൂഷൺ ജാദവ് എത്തിയെന്നതിന് തെളിവുണ്ടെന്നും പാകിസ്ഥാൻ അവകാശപ്പെടുന്നു. നാളെയും ബുധനാഴ്ചയുമാണ് ഇന്ത്യയുടെ വാദം. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും പാകിസ്ഥാൻ കേസ് വാദിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam