കുംഭമേള താരത്തിന്റെ വിവാഹം: മാതാപിതാക്കളുടെ മൊഴിയെടുത്തു, വ്യാജരേഖ ചമച്ചതിൽ തെളിവുകൾ ശേഖരിച്ചു, അന്വേഷണം ഊർജിതമാക്കി മധ്യപ്രദേശ് പൊലീസ്

Published : Apr 12, 2026, 06:23 AM ISTUpdated : Apr 12, 2026, 01:36 PM IST
viral star marriage

Synopsis

കൂടൂതൽ പേരെ പ്രതിയാക്കുന്നതിൽ നിയമോപദേശം തേടിയിരിക്കുകയാണ് പൊലീസ്. ദേശീയ പട്ടികവർഗ്ഗ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കും

ദില്ലി: കുംഭമേള താരത്തിന്റെ വിവാഹത്തിൽ അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു. വ്യാജ രേഖ ഉണ്ടാക്കിയതിൽ തെളിവുകൾ ശേഖരിച്ചു. കൂടൂതൽ പേരെ പ്രതിയാക്കുന്നതിൽ നിയമോപദേശം തേടിയിരിക്കുകയാണ് മഹേശ്വർ പൊലീസ്. ഈ മാസം 22ന് പൂർണ്ണമായ റിപ്പോർട്ട് ദേശീയ പട്ടികവർഗ്ഗ കമ്മീഷന് സമർപ്പിക്കുമെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു.

കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പോക്സോ കേസ് കൂടാതെ പട്ടിക വർഗപീഡന കുറ്റവും വ്യാജരേഖ ചമച്ചതും ചുമത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഈക്കാര്യം വ്യക്തമാക്കി പൊലീസിന് നിർദ്ദേശം നൽകുമെന്ന പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ പ്രകാശ് ഉയ്ക്കെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വിവാഹത്തിന് നേതൃത്വം നൽകിയവരെ എല്ലാം പ്രതികളാക്കണമെന്നും പരാതിക്കാരൻ പ്രഥം ദുബൈ പ്രതികരിച്ചു

വൈറൽ താരത്തിന്റെ വൈറൽ വിവാഹത്തെ ചൊല്ലി വിവാദം കത്തുകയാണ്. നിലവിൽ കമ്മീഷൻ നിർദ്ദേശപ്രകാരം യുവാവിനെതിരെ പോക്സോ കുറ്റം ചുമത്തി കേസ് ഖർഗാവ് പൊലീസ് കേസ് എടുത്തു. ഇതോടൊപ്പം മറ്റു വകുപ്പുകൾ ചുമത്തണമെന്നാണ് പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ പ്രകാശ് ഉയ്കൈ ആവശ്യപ്പെടുന്നത്. മറ്റ് അന്വേഷണങ്ങൾ നടത്താതെ കേവലം ആധാർ കാർഡ് മാത്രം പരിശോധിച്ചാണ് വിവാഹം നടത്തിയത്. പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹത്തിന് പ്രേരിപ്പിച്ചു.

കേരളത്തിൽ എത്തി താൻ നടത്തിയ അന്വേഷണത്തിൽ സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായി. ഈ വിവാഹത്തിന് സഹായം നൽകിയ എല്ലാവരെയും പ്രതിയാക്കണമെന്നും പ്രകാശ് ഉയ്കൈ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. കേരളത്തിൽ എത്തി വിവാഹം നടത്തിയത് ദൂരൂഹമാണെന്നും സംഭവം ലൌ ജിഹാദ് ആണെന്നും പരാതിക്കാരൻ പ്രഥം ദുബൈ ആരോപിച്ചു. ഫർമാനെതിരായ കേസിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നാണ് മധ്യപ്രദേശ് പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ധാരണയില്ലെങ്കിൽ യുദ്ധമെന്ന് അമേരിക്കൻ യുദ്ധകാര്യ സെക്രട്ടറി, മാന്യമായി പരിഹാരമെങ്കിൽ സഹകരിക്കാമെന്ന് ഇറാൻ, ട്രംപിന്റെ കൈവിട്ട പ്രസ്താവനകളിൽ രോഷം
3 ദിവസമായി നിരപരാധികളുടെ വീടുകളിൽ പോലും രാത്രി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു, ഇഡി കേസിലെ ഈ നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ പ്രതിഷേധം: ഡിവൈഎഫ്ഐ