
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഋഷിപാരമ്പര്യത്തിന്‍റെ പിന്‍തലമുറക്കാരനെന്ന് വിശേഷിപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അന്താരാഷ്ട്ര യോഗദിനത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് കുമ്മനത്തിന്‍റെ കൗതുകകരമായ പരാമര്‍ശം ഉള്ളത്.
മുസ്ലീം രാഷ്ട്രത്തലവൻമാർ ഉൾപ്പടെയുള്ള ലോകനേതാക്കൾ ജനങ്ങൾക്കൊപ്പം യോഗ അഭ്യസിച്ച് അന്താരാഷ്ട്ര യോഗാദിനം 'ആചരിച്ച'പ്പോൾ കേരള മുഖ്യമന്ത്രി മാത്രം പ്രസംഗം നടത്തി യോഗദിനം 'ആഘോഷി'ക്കുകയായിരുന്നുവെന്ന് പറഞ്ഞാണ് കുമ്മനം തന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. യോഗ വെറും വ്യായാമ മുറയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭാരതീയ തത്വചിന്തകളേയും ഋഷീശ്വരൻമാരേയും അവഹേളിക്കുന്നതാണെന്നും യോഗ മതേതരമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശാസ്ത്രീയ അറിവുകളുടെ അഭാവം മൂലം ഉണ്ടായതാണെന്നും കുമ്മനം പറയുന്നു.
മുഖ്യമന്ത്രി യോഗയെ മതേതരമാക്കാൻ ശ്രമിക്കുന്നത് നിരീശ്വര -ഭൗതിക വാദങ്ങളുടെ തടവറയിൽ യോഗയെ തളച്ചിടാനാണെന്ന് കുറ്റപ്പെടുത്തുന്ന കുമ്മനം കുറിപ്പ് അവസാനിപ്പിക്കുമ്പോഴാണ് പിണറായിയ ഋഷിപാരമ്പര്യത്തിന്‍റെ പിന്മുറക്കാരനെന്ന് വിശേഷിപ്പിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam