കോടിയേരിയോട് ചൈനയിൽ പോകാൻ തയ്യാറാകണമെന്ന് കുമ്മനം രാജശേഖരൻ

Web Desk |  
Published : Jan 14, 2018, 07:41 PM ISTUpdated : Oct 05, 2018, 02:23 AM IST
കോടിയേരിയോട് ചൈനയിൽ പോകാൻ തയ്യാറാകണമെന്ന് കുമ്മനം രാജശേഖരൻ

Synopsis

സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണനോട് ചൈനയിൽ പോകാൻ ആഹ്വാനം ചെയ്തു കുമ്മനം രാജശേഖരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കോടിയേരിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. സിപിഎം സമ്മേളനം ഉദ്ഘാടനം ചെയ്യവെ, ചൈന അനുകൂല നിലപാട് കോടിയേരി സ്വീകരിച്ചതായുള്ള വാര്‍ത്തയുണ്ടായിരുന്നു. മാതൃരാഷ്‌ട്രത്തെ സ്നേഹിക്കാൻ ആവില്ലെങ്കിൽ കോടിയേരിയെ പോലെയുള്ളവര്‍ അവരുടെ സ്വപ്‌നനാട്ടിലേക്ക് പോകാൻ തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന കോടിയേരിയുടെ പ്രസ്താവന രാജ്യദ്രോഹമാണ്. ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് സിപിഎം വ്യക്തമാക്കണം. ദേശവിരുദ്ധ ശക്തികള്‍ക്ക് കുടപിടിക്കുന്ന സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന രാജ്യദ്രോഹമാണ്. ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് സിപിഎം വ്യക്തമാക്കണം. ദേശ വിരുദ്ധ ശക്തികൾക്ക് കുടപിടിക്കുന്ന സിപിഎം നേതാവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണം. മാതൃ രാഷ്ട്രത്തെ സ്നേഹിക്കാൻ ആവില്ലെങ്കിൽ കോടിയേരിയെപ്പോലുള്ളവർ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാൻ തയ്യാറാകണം.

ചൈനാ ഭക്തൻമാരായ കോടിയേരിയെപ്പോലുള്ളവർക്ക് അതാണ് നല്ലത്. ഇന്ത്യാ-ചൈന ബന്ധം വഷളായ സമയത്താണ് സിപിഎം നേതാവ് ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്ന വസ്തുത ഗൗരവമുള്ളതാണ്.
രാജ്യം പാകിസ്ഥാനിൽ നിന്നുള്ളതിനേക്കാൾ ഭീഷണി ചൈനയിൽ നിന്നാണ് നേരിടുന്നതെന്ന് കഴിഞ്ഞ ദിവസമാണ് കരസേനാ മേധാവി വെളിപ്പെടുത്തിയത്. അതിനാൽ ഇന്ത്യൻ സൈന്യം ചൈനാ അതിർത്തിയിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന്‍റെ തൊട്ടടുത്ത ദിവസമാണ് ഉത്തരവാദപ്പെട്ട ഒരു പ്രസ്ഥാനത്തിന്‍റെ സംസ്ഥാന സെക്രട്ടറി ശത്രു രാജ്യത്തിന് വേണ്ടി സംസാരിക്കുന്നത്. 1962 ലെ ഇന്ത്യാ ചൈന യുദ്ധ സമയത്തും ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച സംഘടനയാണ് സിപിഎം. അന്ന് തന്നെ സിപിഎമ്മിനെ നിരോധിക്കേണ്ടതായിരുന്നു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്തിന് ഭീഷണിയാണെന്ന ബിജെപിയുടെ നിലപാട് ശരിവെക്കുന്ന പ്രസ്താവനയാണ് കോടിയേരി നടത്തിയിരിക്കുന്നത്. അകത്ത് നിന്ന് രാജ്യത്തെ ശിഥിലീകരിക്കാനാണ് എന്നും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ശ്രമിച്ചിട്ടുള്ളത്. ജനാധിപത്യമാർഗ്ഗം ഇന്ത്യൻ കമ്മ്യൂണിസ്റ്റുകള്‍ സ്വീകരിച്ചത് പോലും അതിന് വേണ്ടിയായിരുന്നു. ചോറിങ്ങും കൂറങ്ങുമെന്ന നിലപാട് ഇത്രകാലമായിട്ടും കമ്മ്യൂണിസ്റ്റ് പാർട്ടികള്‍ ഉപേക്ഷിച്ചില്ലെന്ന് ഇതോടെ വ്യക്തമായി. രാജ്യത്തിന് വേണ്ടി പോരാടി മരിച്ച വീര സൈനികരെ കോടിയേരി അവഹേളിക്കുകയാണ്. നേരത്തെ സൈനികരുടെ ധാർമ്മികതയെ ചോദ്യം ചെയ്തും കോടിയേരി രംഗത്തെത്തിയിരുന്നു. ഏകാധിപത്യ രാജ്യങ്ങളായ ഉത്തരകൊറിയയേയും ചൈനയേയും കോടിയേരിയും പിണറായിയും പ്രകീർത്തിക്കുന്നത് ജനാധിപത്യത്തിൽ തരിമ്പും വിശ്വാസമില്ലാത്തതിനാലാണ്. സ്വേച്ഛാധിപധികളെ ആദർശ പുരുഷൻമാരായി കാണുന്ന ഈ നേതാക്കള്‍ വോട്ടിനു വേണ്ടിയാണ് കപട വേഷം അണിയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയായി നെതന്യാഹുവില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇസ്രായേൽ ഇന്ന് ഉണ്ടാകുമായിരുന്നില്ല, പ്രശംസിച്ച് ട്രംപ്
ആറ് മിനിറ്റ് സമയം മാത്രം ! സ്കൈ ജ്വല്ലറിയിൽ നടന്നത് വൻ കവർച്ച, 10 കോടിയുടെ സ്വർണവും ഡയമണ്ടും കൊള്ളയടിച്ചവരെ തിരഞ്ഞ് പൊലീസ്