റിപ്പബ്ലിക് ദിനത്തിലെ പതാക ഉയര്‍ത്തല്‍: സര്‍ക്കുലര്‍ നിയമവിരുദ്ധമെന്ന് കുമ്മനം

Published : Jan 25, 2018, 04:22 PM ISTUpdated : Oct 05, 2018, 03:59 AM IST
റിപ്പബ്ലിക് ദിനത്തിലെ പതാക ഉയര്‍ത്തല്‍: സര്‍ക്കുലര്‍ നിയമവിരുദ്ധമെന്ന് കുമ്മനം

Synopsis

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്‍റെ പുതിയ സര്‍ക്കുലര്‍ നിയമ വിരുദ്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സര്‍ക്കുലറിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലെന്നും കുമ്മനം പറഞ്ഞു. സ്ഥാപനമേധാവികള്‍ മാത്രമേ ദേശീയപതാക ഉയര്‍ത്താവൂ എന്നാണ് സര്‍ക്കാറിന്‍റെ സെര്‍ക്കുലറില്‍‌ പറയുന്നത്.

ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് പതാക ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തിനിടെയാണ് സര്‍ക്കുലര്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് കര്‍ണകി അമ്മന്‍ സ്‌കൂളില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത് വലിയ വിവാദമായിരുന്നു.  

PREV
click me!

Recommended Stories

സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും