വാഹനത്തിൻ്റെ ആർസിയും മോട്ടോര്‍ വാഹന വകുപ്പ് രണ്ട് വർഷത്തേക്ക് റദ്ദ് ചെയ്തു. കൂടാതെ ഉടമയിൽ നിന്ന് 40500 രൂപ പിഴ ഈടാക്കുകയും ചെയ്തു. മോട്ടോർവാഹന നിയമങ്ങൾ ലംഘിച്ച് വാഹനം രൂപമാറ്റം വരുത്തിയതിനടക്കമാണ് പിഴ ഏർപ്പെടുത്തിയിരിക്കുന്നത്. 

കൊല്ലം: കൊല്ലം കുണ്ടറയിൽ തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ കാറുടമ മുഹമ്മദ് ഇർഫാൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വാഹനത്തിൻ്റെ ആർസിയും മോട്ടോര്‍ വാഹന വകുപ്പ് രണ്ട് വർഷത്തേക്ക് റദ്ദ് ചെയ്തു. കൂടാതെ ഉടമയിൽ നിന്ന് 40500 രൂപ പിഴ ഈടാക്കുകയും ചെയ്തു. മോട്ടോർവാഹന നിയമങ്ങൾ ലംഘിച്ച് വാഹനം രൂപമാറ്റം വരുത്തിയതിനടക്കമാണ് പിഴ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, കൊട്ടാരക്കര എൻഫോഴ്സ്മെൻ്റ് ഓഫീസിൽ ഹാജരായ യുവാവിന് കൗൺസിലിങ്ങും നൽകി. വാഹനം ഇന്നലെ മുഖത്തലയിലെ വർക്ക്ഷോപ്പിൽ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇർഫാന്‍റെ വീട്ടിലും മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗം പരിശോധന നടത്തിയിരുന്നു. കുണ്ടറയിലെ വിവാഹ ചടങ്ങിന് എത്തിച്ച കാറാണ് നിരത്തില്‍ തീ തുപ്പി ഓടിയത്. വലിയ രീതിയില്‍ തീ തുപ്പുന്ന വിധത്തില്‍ മാറ്റങ്ങള്‍ വരുത്തിയ കാര്‍ ഉ​ഗ്ര ശബ്‍ദത്തോടെയാണ് നിരത്തില്‍ ഓടിയത്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടികൾ വേഗത്തിലാക്കിയത്.