
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 16 ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കണ്ണൂരില്‍ മൂന്ന്മാസത്തിനിടെ 150ലേറെ അക്രമസംഭവങ്ങള്‍ ഉണ്ടായതായും അദ്ദഹം പറഞ്ഞു.
ഈ സംഭവങ്ങളെല്ലാം ക്രമസമാധാനം തകർന്നു എന്നതിന് തെളിവാണ്. അക്രമങ്ങൾ തുടർ സംഭവങ്ങൾ ആയി. സർക്കാരിന്റേത് ഗുരുതര അനാസ്ഥയാണെന്നും കുമ്മനം ആരോപിച്ചു.
ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തി നീതി തേടിയാണ് ഗവര്‍ണറെ കണ്ടത്. ഇനി ഗവർണറാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കുമ്മനം പറഞ്ഞു. കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സിപിഎം, ബിജെപി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപി സംഘം ഗവര്‍ണറെ സന്ദര്‍ശിച്ചത്. അതേസമയം കഴിഞ്ഞ ദിവസം രാത്രിയും രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam