കുമ്മനം രാജശേഖരന്‍ പുതിയ പദവിയിലേക്ക്

Web Desk |  
Published : May 29, 2018, 08:40 AM ISTUpdated : Jun 29, 2018, 04:22 PM IST
കുമ്മനം രാജശേഖരന്‍  പുതിയ പദവിയിലേക്ക്

Synopsis

കുമ്മനം പുതിയ പദവിയിലേക്ക് മിസോറം ഗവര്‍ണറായി കുമ്മനം ഇന്ന് ചുമതലയേൽക്കും സത്യപ്രതിജ്ഞ രാവിലെ 11 മണിക്ക്

ദില്ലി: മിസോറം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ ഇന്ന് ചുമതലയേൽക്കും. രാവിലെ പതിനൊന്ന് മണിക്ക് ഐസ്വാളിലെ രാജ്ഭവനിൽ ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിനുമുന്നിലാണ് സത്യപ്രതിജ്ഞ. കുമ്മനം രാജശേഖരന്‍റെ സത്യപ്രതിജ്ഞയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ മിസോറം രാജ്ഭവനില്‍ പൂര്‍ത്തിയായി കഴിഞ്ഞു.  

തനിക്ക് ഗവര്‍ണര്‍ പദവിയോട് താത്പര്യമില്ലായിരുന്നുവെന്നും സജീവരാഷ്ട്രീയത്തില്‍ തുടരാനാണ് ആഗ്രഹിച്ചതെന്നും  ദില്ലിയിലെത്തിയ കുമ്മനം കേന്ദ്രനേതാക്കളെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. എന്നാല്‍ രാഷ്ട്രപതിയുടെ ഉത്തരവിനെ താന്‍ ധിക്കരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്ത് മെമ്പര്‍ പോലും ആയിട്ടില്ലാത്ത തനിക്ക് ഗവര്‍ണര്‍ പദവി ഒരു വെല്ലുവിളിയാണെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു‍. തന്നെ ഗവര്‍ണറായി നിയമിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും കുമ്മനം പറഞ്ഞു. 

സംസ്ഥാനത്തിന്റെ 23-ാം ഗവർണറും രണ്ടാം മലയാളി ഗവർണറുമാണ് കുമ്മനം രാജശേഖരൻ. 2011 മുതൽ 2014 വരെ വക്കം പുരുഷോത്തമൻ ഇവിടെ ഗവർണറായിരുന്നു. ലഫ്. ജനറൽ (റിട്ട )നിർഭയ ശർമ വിരമിക്കുന്ന ഒഴിവിലാണ് ബി.ജെ.പി.യുടെ കേരള സംസ്ഥാനാധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ ഗവർണറായി നിയമിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അധ്യാപകനും വിദ്യാർഥിനിയും തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈം​ഗിക ബന്ധം പിരിച്ചുവിടാനുള്ള കാരണമല്ല'; ശിക്ഷാ നടപടി റദ്ദാക്കി അലഹാബാദ് ഹൈക്കോടതി
അനിശ്ചിതത്വം അവസാനിച്ചു, ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; ഡെപ്യൂട്ടി മേയറാവുക എ പ്രസാദ്