
തിരുവനന്തപുരം: നീല കുറിഞ്ഞി ഉദ്യാനം നശിപ്പിക്കുന്നവര്‍ തീവ്രവാദികളെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോട്ടക്കമ്പുരില്‍ കുറിഞ്ഞി ഇല്ലെന്ന മന്ത്രി തല സംഘത്തിന്റെ നിലപാട് കൈയ്യേറ്റക്കാരെ സംരക്ഷിക്കാനാണെന്നും കുമ്മനം പറഞ്ഞു. കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കാന്‍ നിയമ പോരാട്ടവും പ്രക്ഷോഭ പരിപാടികളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള 14 അംഗ എന്‍ ഡി എ സംഘമാണ് നീലകുറിഞ്ഞി ഉദ്യാനത്തിലെ കൈയ്യേറ്റങ്ങള്‍ സന്ദര്‍ശിച്ചത്. ജോയ്സ് ജോര്‍ജ്ജ് എം പി യുടെ കൈവശമുള്ള ഭൂമിയിലെത്തിയ സംഘം നീലക്കുറിഞ്ഞിയും കണ്ടു. നീലക്കുറിഞ്ഞി കാണാന്‍ പറ്റിയത് ഭാഗ്യമാണെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.
കുറിഞ്ഞി ഉദ്യാനം നശിപ്പിക്കാന്‍ ശ്രമിച്ചവരെ തീവ്രവാദികളായി കണ്ട് നടപടി എടുക്കണം. സ്ഥിതിഗതികളെ സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എന്‍ ഡി എ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. ഒപ്പം നിയമ പോരാട്ടവും നടത്തും .പ്രദേശം കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇപ്പോള്‍ ഇവിടെ കുറിഞ്ഞി ഇല്ലെന്ന മന്ത്രിതല സംഘത്തിന്റെ അഭിപ്രായം കണ്ണടച്ച്ഇരുട്ടാക്കുകയാണ്. ഇതേക്കുറിച്ച് ബിനോയ് വിശ്വവും മുലലക്കര രത്നാകരനും മറുപടി പറയണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam