ദേശവിരുദ്ധതയെന്ന് ആരോപണം; കോമേഡിയൻ കുനാൽ കമ്രയുടെ ഷോ റദ്ദാക്കി

Web Desk |  
Published : Jul 23, 2018, 10:11 PM ISTUpdated : Oct 02, 2018, 04:23 AM IST
ദേശവിരുദ്ധതയെന്ന് ആരോപണം; കോമേഡിയൻ കുനാൽ കമ്രയുടെ ഷോ റദ്ദാക്കി

Synopsis

വിദ്യാർത്ഥികളുടെ കത്ത് ലഭിച്ചതിനെത്തുടർന്ന്  യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പരിപാടി റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. 

​ഗുജറാത്ത്: കോമഡി താരം കുനാൽ കമ്രയുടെ ഷോ വഡോദര യൂണിവേഴ്സിറ്റി റദ്ദ് ചെയ്തു. ഷോയിലുടനീളം നിറ‍ഞ്ഞു നിൽക്കുന്നത് ദേശവിരുദ്ധതയാണെന്ന പൂർവ്വവിദ്യാർത്ഥികളുടെ ആരോപണമാണ് കാരണം. ഇക്കാര്യമുന്നയിച്ച് പൂർവ്വവിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിക്ക് കത്തയിച്ചിരുന്നു. ആ​ഗസ്റ്റ് 11 ന് ഒരു പ്രാദേശിക സംഘടനയാണ് ഷോ  നടത്താൻ വേണ്ടി യൂണിവേഴ്സിറ്റി ഓഡിറ്റോറിയം ബുക്ക് ചെയ്തത്. എന്നാൽ വിദ്യാർത്ഥികളുടെ കത്ത് ലഭിച്ചതിനെത്തുടർന്ന് ശനിയാഴ്ച യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പരിപാടി റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. 

ഇത്തരം ദേശവിരുദ്ധ പരിപാടികൾ ​ഗുജറാത്തിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയിൽ അവതരിപ്പിക്കുന്നതു വഴി എന്ത് സന്ദേശം കൈമാറാനാണ് ഇവരെപ്പോലുള്ളവർ ആ​ഗ്രഹിക്കുന്നത്? പൂർവ്വ വിദ്യാർത്ഥികൾ കത്തിലൂടെ ചോദിക്കുന്നു. ദേശീയ​ഗാനത്തെ പരിഹസിക്കുകയാണ് കുനാൽ കമ്ര ചെയ്യുന്നതെന്ന് ഇവർ ആരോപിക്കുന്നു. മാത്രമല്ല വിഭാ​ഗീയതെയും ഭിന്നിപ്പിനെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ തന്നെ ഇതൊന്നും ബാധിക്കുന്നില്ല എന്നാണ് കുനാൽ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ