കുഞ്ചാക്കോ ബോബന് ദുബായ് ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചു

Web Desk |  
Published : Oct 25, 2016, 03:03 PM ISTUpdated : Oct 04, 2018, 11:51 PM IST
കുഞ്ചാക്കോ ബോബന് ദുബായ് ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചു

Synopsis

ദുബായ് ഡ്രൈവിംഗ് സെന്ററില്‍ അവസാന പരീക്ഷയ്ക്കായുള്ള കാത്തിരിപ്പിലാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ഊഴമായപ്പോള്‍ പരിശോധകനോടൊപ്പം കാറിലേക്ക്. റോഡ് ടെസ്റ്റ് ആരംഭിക്കുകയായി.

ടെസ്റ്റിന് ശേഷം വിജയിച്ചു എന്ന അറിയിപ്പ് വന്നതോടെ അഭിനന്ദന പ്രവാഹം. അങ്ങനെ ദുബായ് ഡ്രൈവിംഗ് ലൈസന്‍സ് എന്ന സ്വപ്നം
കുഞ്ചാക്കോ ബോബന്‍ യാഥാര്‍ത്ഥ്യമാക്കി.

വര്‍ക്കല സ്വദേശിയായ നൗഷാദ് ഷറഹബീലിന് കീഴിലായിരുന്നു കുഞ്ചാക്കോയുടെ ഡ്രൈവിംഗ് പരിശീലനം. ഓട്ടോമാറ്റിക് ഡ്രൈവിംഗ്
ലൈസന്‍സാണ് ഇദ്ദേഹം കരസ്ഥമാക്കിയത്.

തിയറി ടെസ്റ്റ്, ഡ്രൈവിംഗ് ക്ലാസുകള്‍, പാര്‍ക്കിംഗ് ടെസ്റ്റ്, അസസ്‌മെന്റ് ടെസ്റ്റ്, റോഡ് ടെസ്റ്റ് തുടങ്ങിയ കടമ്പകളെല്ലാം വിജയിച്ചാണ് ഇദ്ദേഹം ദുബായ് ഡ്രൈവിഗ് ലൈസന്‍സ് നേടിയത്.

നേരത്തെ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ദുബായ് ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭാര്യ ഉപേക്ഷിച്ചതിന്റെ വിഷമത്തിൽ മക്കൾക്ക് വിഷം നൽകി; അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു, പ്രതിക്കായി ഊർജ്ജിത തെരച്ചിൽ
പേഴ്‌സണല്‍ സ്റ്റാഫ് നിയമന ആരോപണത്തിൽ പ്രതികരിച്ച് സിദ്ദിഖ്; 'പ്രണവ് സി ഹരി മിടുക്കൻ, റാങ്ക് നേടിയയാളെ ബിസിനസുകാരനാക്കി, നിയമനം ശുപാർശ ചെയ്തിട്ടില്ല'