കുന്നത്തുകാല്‍ ക്വാറി അപകടം; ക്വാറി ഉടമ അറസ്റ്റില്‍

Published : Nov 27, 2017, 06:09 AM ISTUpdated : Oct 04, 2018, 05:43 PM IST
കുന്നത്തുകാല്‍ ക്വാറി അപകടം; ക്വാറി ഉടമ അറസ്റ്റില്‍

Synopsis

തിരുവനന്തപുരം: കുന്നത്തുകാലിൽ അപകടമുണ്ടായ പാറമടയുടെ ഉടമ അലോഷ്യസ് പിടിയിൽ.നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അലോഷ്യസിനെ കസ്റ്റഡിയിൽ എടുത്തത്‌.അനുമതി ഇല്ലാതെ പാറമട  പ്രവര്‍ത്തിച്ചിരുന്നത്. പാറമട സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പാറക്കെട്ട് ഇടഞ്ഞുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികളാണ് മരിച്ചത്.

അതേസമയം രണ്ടു പേരുടെ മരണത്തിനിടയാക്കിയ ക്വാറി അപകടത്തെ കുറിച്ച് വിജിലൻസ് അന്വേഷിക്കും. അനധികൃത ക്വാറികള്‍ക്കെതിരായ നടപടികള്‍ ചർച്ച ചെയ്യാനായി കളക്ടർ വിളിച്ചയോഗം ഇന്ന് ചേരും. ജില്ലാ ഭരണകൂടത്തിന്‍റെയും പഞ്ചായത്തിന്‍റെ ഉള്‍പ്പടെ അനുമതി നൽകേണ്ട ഒരു ഏജൻസികളുടെയും അനുമവാദമില്ലാതെയാണ് മാരായമുട്ടത്ത് ക്വാറി പ്രവർത്തിച്ചിരുന്നത്. 

അനധികൃത ക്വാറിക്കെതിരെ നടപടിക്കെത നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥർ ക്വാറി ഉടമക്ക് കൂട്ടു നിന്നു. പാറപൊട്ടിക്കുമ്പോള്‍ ഉടമ സർക്കാരിന് നൽകേണ്ട  തുകയും നൽകാത്തിനാൽ സർക്കാരിന് നഷ്ടമുണ്ടാവുകയും ചെയ്തു. ഈ സഹാചര്യത്തിലാണ് വീഴ്ചകള്‍ വിജിലൻസ് അന്വേഷിക്കുന്നത്. സംസ്ഥാന വ്യാപകമായി ക്വാറികളിൽ പരിശോധന നടത്തുമെന്ന് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറ‍ഞ്ഞു. അനധികൃതക്വാറികയിൽ അളവിൽ കൂടുതൽ സ്ഫോടക വസ്തുക്കളു് ശേഖരിച്ചിരുന്നു. 

ഇതു പരിശോധിക്കേണ്ട പൊലീസിനും വീഴ്ച സംഭവിച്ചിട്ടുണ്ട്. അതേ സമയം ക്വാറികളുടെ പ്രവർത്തനങ്ങള്‍ വിലയിരിുത്താനും അനധികൃത ക്വാറികള്‍ക്കെതിരായ നടപടികള്‍ നടപടി ചർച്ച ചെയ്യാനും കളക്ടർ വാസുകി വിളിച്ചു ചർേത്ത യോഗം ഇന്ന് മൂന്നു മണിക്ക് ചേരും. റവന്യൂ- മൈനിംഗ് ആൻറ് ജിയോളജി, പൊലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ യോഗത്തില്‍ പങ്കെടുക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഞാൻ അയ്യപ്പ ഭക്തൻ, പണവും സ്വർണവും ശബരിമലയിലേക്ക് സംഭാവന ചെയ്തു'; ജാമ്യഹർജിയിൽ ​ഗോവർധൻ
'പരിഷ്കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തി', വാളയാറിൽ കൊല്ലപ്പെട്ട റാം നാരായണിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി