
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു കൂട്ടിയ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് രാഷ്ട്രപതി ഭവനിൽ ചേരും. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം പ്രമാണിച്ച് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം.ഗ്രാമസ്വരാജ് ആശയത്തിൽ അധിഷ്ടിതമായി നടപ്പാക്കേണ്ട പദ്ധതികളുടെ ആലോചന യോഗത്തിലുണ്ടാകും.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് യോഗത്തിൽ പങ്കെടുക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കില്ല. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സാമിയും യോഗത്തിൽ പങ്കെടുക്കും. വിവാദ പരാമർശങ്ങൾ തുടർച്ചയായി നടത്തുന്ന തൃപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബിനും ക്ഷണമുണ്ട്. വിവാദ പരാമർശങ്ങളിൽ ബിപ്ലവ് കുമാറിനെ പ്രധാനമന്ത്രി ദില്ലിയിലേക്ക് വിളിച്ച് വരുത്തി വിശദീകരണം തേടിയെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam