വിസ പുതുക്കുമ്പോൾ വൈദ്യപരിശോധന വേണമെന്ന തീരുമാനം കുവൈത്ത് മരവിപ്പിച്ചു

Published : Nov 09, 2016, 08:45 PM ISTUpdated : Oct 05, 2018, 03:29 AM IST
വിസ പുതുക്കുമ്പോൾ വൈദ്യപരിശോധന വേണമെന്ന തീരുമാനം കുവൈത്ത് മരവിപ്പിച്ചു

Synopsis

കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക്  ഓരോ തവണയും വിസ പുതുക്കുമ്പോൾ വൈദ്യപരിശോധനയ്ക്ക് വിധേയരാകണമെന്ന തീരുമാനം താൽക്കാലികമായി മരവിപ്പിച്ചു. കഴിഞ്ഞ ആഴ്ച ആയിരുന്നു റെസിഡൻസികാര്യ മന്ത്രാലയം ഇത്തരമൊരു തീരുമാനം എടുത്തത്. ഇതിനെ തുടർന്ന് വൈദ്യപരിശോധനയ്ക്കായി വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്നാണ്  പുതിയ നടപടിയെന്ന് സൂചന.

ഇന്ത്യ അടക്കം 40 രാജ്യങ്ങളില്നിന്നുള്ള ഗാര്ഹിക തൊഴിലാളികള്ക്ക് തങ്ങളുടെ വിസ പുതുക്കുന്നതിന് ഓരോ തവണയും വൈദ്യപരിശോധനയ്ക്കു വിധേയരാകണമെന്ന തീരുമാനം തല്ക്കാലത്തേക്ക് മരവിപ്പിച്ചരിക്കുന്നത്.കഴിഞ്ഞ ആഴ്ചയില്ആയിരുന്ന ഇത്തരമെരു തീരുമാനം റെസിഡന്സി കാര്യ മന്ത്രാലയം ഇറക്കിയത്. ഇതോടെ,വൈദ്യപരിശോധനയ്ക്ക് സൗകര്യങ്ങള്‍ കുറവായതിനാല്‍ ആരോഗ്യ സെന്ററുകളില്‍ വന്‍തിരക്കായിരുന്നു. അതിനാല്‍,പുതിയ ആരോഗ്യ സെന്ററുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതുവരെ തീരമാനം മരവിപ്പിച്ചിട്ടുണ്ട്.

ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ വൈദ്യപരിശോധനാ തീരുമാനം മാറ്റിവയ്ക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡന്‍സി കാര്യ ഡയറക്ടര്‍ ജനറല്‍ മേജര്‍ജന. തലാല്മാരഫി അറിയിച്ചു.  ഗാര്ഹിക തൊഴിലാളികള്രാജ്യത്തിന് പുറത്ത് പോകുന്നവര്,പിന്നീട് വിസ പുതുക്കുന്ന വേളയില്വൈദ്യപരിശേധനയക്ക് വിധേയരാകണമെന്ന നിയമം രണ്ട് വര്ഷം മുമ്പ് കൊണ്ടു വന്നിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് എല്ലാവര്ക്കും വിസ പുതുക്കുന്ന വേളയില്വൈദ്യപരിശോധനയെന്നത് കൊണ്ടു വന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ശബരിമലയിൽ വൻഭക്തജനത്തിരക്ക്, നാളെ മുതൽ കേരളീയ സദ്യ
ലൈംഗികാതിക്രമ കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് നിര്‍ണായകം, ജാമ്യാപേക്ഷയിൽ വിധി ഇന്ന്