കുവൈത്തില്‍ ഒന്നര മാസത്തിനിടെ പൊതുമാപ്പെടുത്ത് ഇത്രയുംപേര്‍!

Web Desk |  
Published : Mar 14, 2018, 12:26 AM ISTUpdated : Jun 08, 2018, 05:50 PM IST
കുവൈത്തില്‍ ഒന്നര മാസത്തിനിടെ പൊതുമാപ്പെടുത്ത് ഇത്രയുംപേര്‍!

Synopsis

കുവൈത്തില്‍ ഒന്നര മാസത്തിനിടെ പൊതുമാപ്പെടുത്ത് ഇത്രയുംപേര്‍

കുവൈത്തില്‍, ഒന്നര മാസത്തിനിടെ 43,000 പേര്‍ പൊതുമാപ്പ്  ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തിയെന്ന് താമസകാര്യ വകുപ്പ് അറിയിച്ചു. ഇവരിൽ കൂടുതലും ഇന്ത്യക്കാരാണ്. പൊതുമാപ്പിന്റെ കാലാവധി ഏപ്രില്‍ 22-വരെയാണ്.

പെതുമാപ്പ് അനുവദിച്ചുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം പിഴയൊന്നും അടയ്ക്കാതെ മുപ്പതിനായിരംപേര്‍ രാജ്യം വിട്ടുപോയിട്ടുണ്ട്.കൂടാതെ, 13,000 വിദേശികള്‍ തങ്ങളുടെ താമസാരേഖകള്‍ നിയമ വിധേയമാക്കുകയും ചെയ്തു. താമസ-കുടിയേറ്റ നിയമലംഘകരുടെ ഇടപാടുകള്‍ വേഗത്തിലാക്കാന്‍ താമസകാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ തലാല്‍ മാരഫിയും അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ ഹജിരിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്ത് ഒന്നര ലക്ഷത്തോളം താമസ കുടിയേറ്റ നിയമലംഘകര്‍ ഉള്ളതായിയിട്ടാണ് കണക്ക്.ഇതിന്റെ അടിസ്ഥാനത്തില്‍ ജനുവരി 29 ന് മുതലാണ് പെതുമാപ്പ് അനുവദിച്ചത്.തുടക്കത്തില്‍ വിവിധ എംബസികള്‍ കേന്ദ്രീകരിച്ച് വന്‍ തെരക്കായിരുന്നു.താമസ-കുടിയേറ്റ നിയമലംഘകരായി മാറിയിട്ടുള്ള 30000 ഇന്ത്യക്കാരില്‍ ഇത് വരെ 15,000 അധികം പേര്‍ പെതുമാപ്പ് ആനുകൂല്ല്യം പ്രയോജനപ്പെടുത്തിയിട്ടുള്ളതായി എംബസി കേന്ദ്രങ്ങള്‍ വ്യക്തമാക്കി.12,000 പേര്‍ രാജ്യം വിടുകയും 3000-ല്‍ അധികം തങ്ങളുടെ താമസ രേഖകള്‍ നിയമ വിധേയമാക്കുയിട്ടുമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എബിവിപി പ്രവർത്തകൻ വിശാൽ വധകേസിൽ വിധി ഇന്ന്, സാക്ഷികളായ കെഎസ് യു- എസ്എഫ്ഐ പ്രവർത്തകർ മൊഴി മാറ്റിയ കേസ്
പ്രധാനമന്ത്രിയായി നെതന്യാഹുവില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇസ്രായേൽ ഇന്ന് ഉണ്ടാകുമായിരുന്നില്ല, പ്രശംസിച്ച് ട്രംപ്