കുവൈത്തില്‍ 78096 പേര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി

By Web DeskFirst Published May 1, 2018, 1:08 AM IST
Highlights
  • പൊതുമാപ്പ് പ്രയോജനപ്പെടുത്തി 19868 ഇന്ത്യക്കാരും 

കുവൈത്ത്: കുവൈത്തില്‍ 78096 പേര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയെന്ന് കണക്ക്. ഇവരില്‍ 57132 പേര്‍ രാജ്യം വിടുകയും 20964 പേര്‍ രാജ്യത്തിനു അകത്ത്‌ നിന്നു കൊണ്ട്‌ താമസ രേഖ നിയമ വിധേയമാക്കുകയും ചെയ്തു. 19868 ഇന്ത്യക്കാരാണ് ആകെ പൊതു മാപ്പ് പ്രയോജനപ്പെടുത്തിയത്‌. ജനുവരി 29 മുതല്‍ ഏപ്രില്‍ 22 വരെയായിരുന്നു കുവൈത്തില്‍ പൊതുമാപ്പ് കാലാവധി. 

ഇന്ത്യക്കാരില്‍ 11033 പേരാണ് ഔട്ട്‌ പാസ്‌ വഴി രാജ്യം വിട്ടത്‌. 2930 പേര്‍ സ്വന്തം പാസ്സ്പോര്‍ട്ട്‌ വഴി നാട്ടില്‍ പോയതടക്കം ആകെ 13963 ഇന്ത്യക്കാരാണ് രാജ്യത്തു നിന്നും പുറത്തു പോയി പൊതുമാപ്പ്‌ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്‌. 5905 ഇന്ത്യക്കാര്‍ പിഴയടച്ച്‌ താമസ രേഖ നിയമ വിധേയമാക്കുകയും ചെയ്തു. 

പൊതുമാപ്പിന് മുമ്പ് രാജ്യത്ത് 155000 അനധികൃത താമസക്കാര്‍ ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. അങ്ങിനെയെങ്കില്‍ ആകെ 50 ശതമാനത്തിലധികം പേര്‍ പൊതുമാപ്പ്‌ ആനുകൂല്യം പ്രയോജനപ്പെടുത്തിയെന്നാണു നിഗമനം. പൊതുമാപ്പിനുശേഷവും അനധികൃതമായി രാജ്യത്ത് തുടരുന്നവരെ കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കി.

click me!