
തീവ്രവാദത്തെ നേരിടാന്‍ നാളിതുവരെ 18 പ്രാദേശിക, അന്താരാഷ്‌ട്ര സമ്മേളനങ്ങളില്‍ കുവൈറ്റ് പങ്കാളിയായിട്ടുണ്ട്. തീവ്രവാദത്തിന് ധനസഹായം നല്‍കുന്നത് തടയാന്‍ രാജ്യം നിയമനിര്‍മാണം നടത്തി. ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന തീവ്രവാദ സംഘടനയ്‌ക്ക് സാമ്പത്തിക സഹായം ലഭ്യമാകുന്നത് തടയാന്‍ ലഷ്യമിട്ട് 24ന് നടത്തുന്ന അന്താരാഷ്‌ട്ര യോഗത്തിന് കുവൈറ്റ് ആതിഥ്യമരുളും.
ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കളാണ് ഐ.എസിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടുന്നത്. ദാരിദ്ര്യവും ഇല്ലായ്മകളുമല്ല, തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതെന്ന് അടുത്തിടെ ലോക ബാങ്ക് നടത്തിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇസ്ലാമിക സ്‌റ്റേറ്റിന്റെ 3,800 അംഗങ്ങളെക്കുറിച്ച് ചോര്‍ന്നുകിട്ടിയ സ്ഥിതി വിവരക്കണക്കനുസരിച്ച് 17 ശതമാനം മാത്രമാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകാത്തവര്‍. 25 ശതമാനം പേരും യൂണിവേഴ്‌സിറ്റി തലത്തിലുള്ള വിദ്യാഭ്യാസമുള്ളവരും. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ ഉത്തരം സംഘങ്ങളിലേക്ക് ആകൃഷ്‌ടരാകുന്നത് പോലുള്ള
വിപത്തിനെ നേരിടാന്‍ അന്താരാഷ്‌ട്രതലത്തില്‍ എല്ലാ കഴിവുകളും ഉപയോഗിക്കണമെന്നും ഐക്യരാഷ്‌ട്രസഭയിലെ കുവൈത്ത് പ്രതിനിധി സംഘത്തിലെ അംഗമായ അബ്ദുള്ള അല്‍ മൊവാസ്‌റി ന്യൂയോര്‍ക്കില്‍ നടന്ന യോഗത്തില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam