പാകിസ്ഥാന്‍ ഉള്‍പ്പെടെ അഞ്ച് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നല്‍കില്ലെന്ന് കുവൈറ്റ്

By Web DeskFirst Published Feb 2, 2017, 11:27 AM IST
Highlights

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏഴ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നിഷേധിക്കുന്ന ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചത്.  ഇതിന് പിന്നാലെയാണ് ഈ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലെന്ന് കാണിച്ച് കുവൈറ്റ് ഭരണകൂടം നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ട്രംപിന്റെ ഉത്തരവനുസരിച്ച് എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍ക്ക് 120 ദിവസത്തേക്കും തീവ്രവാദ ഭീഷണിയുള്ള രാജ്യങ്ങള്‍ക്ക് പിന്നീട് 90 ദിവസത്തേക്ക് കൂടിയുമാണ് വിലക്ക്. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സോമാലിയ, യെമന്‍ എന്നീ രാജ്യങ്ങളായിരുന്നു ട്രംപിന്റെ ഹിറ്റ്‍ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ഇതില്‍ അമേരിക്കക്ക് മുമ്പേ സിറിയയെ വിലക്കിയ രാജ്യം കുവൈറ്റായിരുന്നു. 2011ല്‍ സിറിയന്‍ പൗരന്മാര്‍ക്ക് കുവൈറ്റ് വിസ നിഷേധിച്ചിരുന്നു.

click me!