കുടുതൽപ്പേരെ കുവൈറ്റ് നാടുകടത്തുന്നു

Published : Oct 06, 2017, 11:24 PM ISTUpdated : Oct 04, 2018, 08:10 PM IST
കുടുതൽപ്പേരെ കുവൈറ്റ് നാടുകടത്തുന്നു

Synopsis

കുവൈറ്റില്‍ താമസ, കുടിയേറ്റ നിയമ ലംഘകരായി 75,000 വിദേശികള്‍  ഉള്ളതായാണ് റിപ്പോര്‍ട്ട്.ആഭ്യന്തര മന്ത്രാലയത്ത ഉദ്ദരിച്ച് പ്രദേശിക അറബ് പത്രമാണ് കണക്കുകൾ  റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് മതിയായ താമസ രേഖകള്‍ ഇല്ലാതെ കഴിയുന്ന 75000-ത്തോളം വിദേശികളെ കണ്ടെത്തി നടപടി സ്വീകരിക്കാനുള്ള പദ്ധതികളാണ് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച് വരുന്നത്.ആളുകള്‍ കൂട്ടമായി താമസിക്കന്ന ഏരിയകള്‍,വ്യവസായ-ഫാം കേന്ദ്രങ്ങളിലും കഴിയുന്ന നിയമ-ലംഘകരെ പിടികൂടുകയാണ് ഉദ്ദ്യേശ്യം. കഴിഞ്ഞ വര്‍ഷം രാജ്യത്ത് നിന്ന്  31,000 വിദേശികളെ നാടുകടത്തിയിരുന്നു.

ദിനംപ്രതി ശരാശരി 85 പേരെ വച്ച് നാടുകടത്തിയെന്നാണ് കണക്ക്. ഇതില്‍ കൂടുതലും ഇന്ത്യക്കാരാണ്. 24% ശതമാനം.രണ്ടാം സ്ഥാനത്തുള്ളത് ഈജിപ്ത് സ്വദേശികളാണ്. 20ശതമാനവും ഫിലിപ്പീന്‍സുകാര്‍ 15ശതമാനവും ഇത്യോപ്യക്കാര്‍ 14ശതമാനവുമുണ്ട്. ശ്രീലങ്കക്കാര്‍ ഏഴുശതമാനം. ആറുശതമാനം ബംഗ്ലദേശുകാരാണ്. ആറ് രാജ്യങ്ങളില്‍നിന്നുള്ളവരാണ് നാടുകടത്തപ്പെട്ടവരില്‍ 86 ശതമാനവും.

താമസാ-കുടിയേറ്റ നിയമലംഘകരായവര്‍ക്ക് പുറമെ ഗതാഗത നിയമം ലംഘിച്ചവര്‍, തട്ടിപ്പുകാര്‍, ലഹരിവസ്തുക്കള്‍ ഇടപാട് നടത്തിയവര്‍, മദ്യവില്‍പന തുടങ്ങിയവയ്ക്ക് പിടിയിലായവരും നാടുകടത്തപ്പെട്ടവരിലുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വര്‍ണം വാങ്ങാൻ കോടികള്‍; ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി 1.5 കോടി നൽകിയെന്ന് ഗോവര്‍ധന്‍; തെളിവുകളും കൈമാറി
കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ റിട്ട. അധ്യാപിക മരിച്ച നിലയിൽ, മൃതദേഹത്തിൽ നിറയെ മുറിവുകള്‍, പൊലീസ് അന്വേഷണം