കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സിന് പുതിയ ഭേദഗതികള്‍

By Web DeskFirst Published Dec 28, 2016, 7:13 PM IST
Highlights

കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിന് പുതിയ ഭേദഗതികള്‍ നിശ്ചയിച്ചു. വിദേശികള്‍ക്ക് എല്ലാ വിഭാഗത്തിലുള്ള ലൈസന്‍സുകള്‍ക്കും അവരുടെ വിസയുടെ കാലാവധി അനുസരിച്ചായും നല്‍കുക.

മന്ത്രിസഭയുടെ തീരുമാനപ്രകാരം ഗതാഗത നിയമത്തിലെ 85ാം നമ്പര്‍ ഭേദഗതി ചെയ്തിരിക്കുകയാണന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ഷേഖ് ഖാലിദ് അല്‍ ജാറഹ് അല്‍ സാബാ അറിയിച്ചു. ഇതില്‍ ഡ്രൈവിംഗ് ലൈസന്‍സ് സ്വദേശികള്‍ക്കും, ജി.സി.സി പൗരന്മാര്‍ക്കും വിദേശികള്‍ക്കും കൂടാതെ പൗരത്വ രഹിതരായിട്ടുള്ളവര്‍ അതായത് ബെദൂനികള്‍ക്ക് നല്‍കുന്നതിന്റെ കലാവധി നിശ്ചയിച്ചിട്ടുണ്ട്.

സ്വകാര്യ വാഹനങ്ങള്‍, ഹെവി ഡ്രൂട്ടി, ഇരുചക്ര, മുചക്ര വാഹനങ്ങള്‍ എന്നിവയക്ക് ലൈസനസുകള്‍ നല്‍കുന്നതിന് പ്രത്യേകം കാലാവധിയാണ് വച്ചിരിക്കുന്നത്. എന്നാല്‍, ഇതില്‍ എല്ലാ വിഭാഗത്തിലും വിദേശികള്‍ക്ക് അവരുടെ വിസയുടെ കാലാവധി അനുസരിച്ച് മാത്രമേ ലൈസന്‍സ് അനുവദീക്കൂ.

ടാക്‌സികള്‍ ഉള്‍പ്പെടെയുള്ള ഏഴു യാത്രക്കാരില്‍ കൂടാത്ത വാഹനം, രണ്ടു ടണ്ണില്‍ കൂറവുള്ള സാധനങ്ങള്‍ വഹിക്കാന്‍ കഴിയുന്നവയ്ക്ക് സ്വകാര്യ ലൈസന്‍സ് നല്‍കും. സ്വദേശികള്‍ക്കും ജിസിസി രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും ഈ ലൈസന്‍സിന്റെ കാലാവധി 15 വര്‍ഷമായിരിക്കും.
ഹെവി ഡ്യൂട്ടി ലൈസന്‍സ് രണ്ട് കാറ്റഗറിയായിട്ടാണ് നിര്‍വചിച്ചിരിക്കുന്നത്. ഇതില്‍ രണ്ടിലും സ്വദേശികള്‍ക്കും ജിസിസി പൗരന്‍മാര്‍ക്കും പത്തുവര്‍ഷത്തേക്കാണ് അനുവദിക്കുക. ഇരുചക്ര, മുച്ചക്ര വാഹനങ്ങളും വ്യവസായ, നിര്‍മാണ, കാര്‍ഷിക വാഹനങ്ങളും ഓടിക്കുന്നതിനുള്ള ലൈസന്‍സ് കാലാവധി സ്വദേശികള്‍ക്കും ജിസിസി പൗരന്‍മാര്‍ക്കും മൂന്നുവര്‍ഷം വച്ചാവും നല്‍കുക.

സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന അംഗീകൃത കാര്‍ഡുള്ള ബെദൂനികള്‍ക്ക് അവരുടെ കരാര്‍ വരെയും അല്ലാത്തവര്‍ക്ക് രണ്ട് വര്‍ഷത്തേക്കുമാണ് സ്വകാര്യ വാഹനങ്ങള്‍ക്ക് ലൈസന്‍സ് അനുവദീക്കുവെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

click me!