ജിസിസി രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കുവൈത്ത് അമീര്‍

Published : Oct 24, 2017, 11:51 PM ISTUpdated : Oct 05, 2018, 01:33 AM IST
ജിസിസി രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കുവൈത്ത് അമീര്‍

Synopsis

കുവൈത്ത് സിറ്റി: ഗള്‍ഫ് ഹൗസ് എന്ന ജി.സി.സി സംവിധാനത്തെ കാത്ത് സൂക്ഷിക്കാനാണ് മധ്യസ്ഥ ശ്രമങ്ങളില്‍ ഇടപ്പെടുന്നതെന്ന് കുവൈത്ത് അമീര്‍. 15-മത് ദേശീയ അസംബ്ലിയുടെ രണ്ടാം സെഷന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജി.സി.സി സംവിധാനത്തെ നാശത്തിലേക്ക് തകര്‍ച്ചയിലേക്കും കൊണ്ട് എത്തിക്കാതിരിക്കാനാണ്  മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്നതെന്ന് അമീര്‍ ഷഖ് സാബാ അല്‍ അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബ. 

അറബ്-ഗള്‍ഫ് മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി വിവേകപൂര്‍വ്വം കൈാകാര്യം ചെയ്തില്ലെങ്കില്‍ പ്രദേശത്തെ ജനങ്ങളുടെ സുരക്ഷിയ്ക്ക് ഭീഷണിയാകാനുള്ള സാധ്യതുണ്ടന്ന് ഇന്ന് പാര്‍ലമെന്‍റില്‍ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.പ്രതിസന്ധി തുടരുന്നത് അപകടകരമായ ഫലങ്ങളുണ്ടാക്കും. 

ജിസിസി അംഗരാജ്യമെന്ന നിലയില്‍ സഹോദര രാജ്യങ്ങള്‍ക്കിടയിലെ  പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുവൈറ്റ് നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു.അത് തുടരുകയും ചെയ്യും. ഏത് പ്രശ്‌നപരിഹാരത്തിനും ഒറ്റക്ക് നില്‍ക്കുന്നതിനെക്കാള്‍ ശക്തി ഒന്നിച്ച് നില്‍ക്കുമ്പോഴാണ്.

പ്രതിസന്ധിയെ സമാധാനപരവും ശാന്തതയോടെയുമാവണം നേരിടെണ്ടതെന്നും അമീര്‍ ഓര്‍മ്മപ്പെടുത്തി. പാര്‍ലമെന്‍റ് സെക്ഷനില്‍ കിരീടാവകാശി ഷേഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബായും സംബന്ധിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശൈശവ വിവാ​ഹം തുടർന്ന് ലൈം​ഗിക അതിക്രമം നേരിട്ടു'; നീതി ലഭിക്കണമെന്ന് മോദിയോട് സഹായം തേടി ഹാജി മസ്താന്റെ മകൾ
'യുഡിഎഫിലേക്കില്ല, ആർക്കും കത്ത് നൽകിയിട്ടില്ല'; എൻഡിഎയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാപ്തനെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ