
കുവൈത്ത് സിറ്റി: കുവൈത്തില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന സമയങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന നിര്‍ദേശം ഫത്‌വ ലെജിസ്‌ലേറ്റീവ് വകുപ്പിന്റെ പരിഗണനയില്‍. നിര്‍ദേശം പ്രാബല്ല്യത്തില്‍ വന്നാല്‍ ലംഘകര്‍ക്ക് 1000 ദിനര്‍ പിഴയും ഒരു മാസം വരെ സ്ഥാപനം അടച്ചിടേണ്ടിയും വരും
വെള്ളിയാഴ്ചകളിലെ പ്രാര്‍ത്ഥന സമയങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന നിര്‍ദേശമാണ് ഫത്‌വ ലെജിസ്‌ലേറ്റീവ് വകുപ്പിന്റെ പരിഗണനയിലുള്ളത്.ഇത് സംബന്ധിച്ച വിദഗ്ധ സമിതി നടത്തിയ പഠന റിപ്പോര്‍ട്ട് നേരത്തെ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു.പ്രസ്തുത റിപ്പോര്‍ട്ട് അടങ്ങുന്ന കരട് രേഖയാണ് ഇപ്പോള്‍ ഫത്‌വ ലെജിസ്‌ലേറ്റീവ് വകുപ്പിന് സര്‍ക്കാറിന് നല്‍കിയിരിക്കുന്നത്.നിര്‍ദേശത്തില്‍ പ്രാര്‍ത്ഥന സമയങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ അധികൃതര്‍ക്കെതിരെ പിഴ അടക്കമുള്ള ശിക്ഷയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലംഘകര്‍ക്ക് 1000 ദിനര്‍ പിഴയും സ്ഥാപനം ഒരു മാസം അടച്ചിടേണ്ടിയും വരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam