കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കുന്നതിന് നിയന്ത്രണം

By Web DeskFirst Published Jun 13, 2017, 12:15 AM IST
Highlights

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതുതായി എത്തുന്ന വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് അനുവദിക്കരുതെന്നാണ് പാര്‍ലമെന്ററി സമിതിയുടെ തീരുമാനം. വിദേശികള്‍ക്ക് ആദ്യത്തെ ഒരു വര്‍ഷം ഡ്രൈവിംഗ് ലൈസന്‍സുകള്‍ അനുവദിക്കരുതെന്ന നിര്‍ദേശത്തിനാണ് ആഭ്യന്തര, പ്രതിരോധ പാര്‍ലമെന്ററി സമിതി അംഗീകാരം നല്‍കിയിരിക്കുന്നത്.എന്നാല്‍,ഇതില്‍ നിന്ന് ഗാര്‍ഹിക വിസകളിലുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്.

ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് നിയന്ത്രണം വച്ചതിനെപ്പം,പുതിയ നിര്‍ദേശവും കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപ്രകാരം, വിദേശികള്‍ക്ക് കുവൈത്തില്‍ ലൈസന്‍സ് ലഭ്യമകണമെങ്കില്‍, അവരവരുട സ്വന്തം രാജ്യത്ത് ലൈസന്‍സ് ഹാജരാക്കണം.അല്ലാത്തവര്‍ക്ക് ലൈസന്‍സ് നല്‍കേണ്ടന്നുമാണ് തീരുമാനം.മൂന്ന് വര്‍ഷം മുമ്പായിരുന്നു വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഗതാഗത മന്ത്രാലയം നടപ്പില്‍ വരുത്തിയത്. ഇതനുസരിച്ച്  ബിരുദമുള്ളവര്‍, മന്ദൂപ്, ഡ്രൈവര്‍, തുടങ്ങി മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്ന ചില രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലൈസന്‍സ് അനുവദിക്കും.

എന്നാല്‍, ഇത്തരത്തില്‍ ലൈസന്‍സ് കരസ്ഥമാക്കിയവര്‍ പിന്നീട് ജോലി മാറുമ്പോള്‍, പ്രസ്തുത തസ്തികയക്ക് ഡ്രൈവിംഗ് ലൈസന്‍സിന് ബാധകമാണങ്കെില്‍ മാത്രമേ അനുവദിക്കൂ. ഭേദഗതിയ്‌ക്ക് മുമ്പ് ഗാര്‍ഹിക വിസകളിലുള്ളവര്‍ ഒഴികെ പത്ത് വര്‍ഷത്തേക്കായിരുന്നു ലൈസന്‍സ് നല്‍കിയിരുന്നെങ്കില്‍ 2015-മുതല്‍ അവ റസിഡന്‍സിയുടെ കാലാവധിയുമായി ബന്ധപ്പെടുത്തിയാണ് നല്‍കുന്നത്.

 

click me!