ആ ചിത്രങ്ങള്‍ വ്യാജമെന്ന് കുവൈറ്റ് പൊലീസിന്റെ സ്ഥിരീകരണം

By Web DeskFirst Published Jul 20, 2016, 8:48 PM IST
Highlights

ആഭ്യന്തര മന്ത്രാലയത്തിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരെ നിയമിച്ചിട്ടുണ്ട്.എന്നാല്‍ ഇവര്‍ക്ക് സുരക്ഷാ, പോലീസ് വിഭാഗങ്ങളിലല്ല നിയമനം നല്‍കിയിരിക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ പോലീസ് യൂണിഫോം ധരിച്ച് വിമാനത്താവളത്തില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍  സാമൂഹിക മാധ്യമങ്ങളില്‍  പ്രചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം വീശദീകരണവഒമായി രംഗത്ത് എത്തിയത്. ഇലക്ട്രീഷ്യന്‍മാര്‍, ഓട്ടോ മെക്കാനിക്കുകള്‍, എന്‍ജിന്‍ റിപ്പയര്‍മാര്‍, പെയിന്റര്‍മാര്‍, മരപ്പണിക്കാര്‍ തുടങ്ങിയ തൊഴിലുകളില്‍ പ്രാവീണ്യമുള്ളവരെയാണ് ആഭ്യന്തര മന്ത്രാലയത്തില്‍ കരാറടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്നത്. 

കുവൈറ്റ് പ്രതിരോധ മന്ത്രാലയവും ബംഗ്ലാദേശ്  റിപ്പബ്ലിക്കുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് 293 പേരെയാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിയമിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം 350 ലധികം വിദഗ്ധ തൊഴിലാളികള്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ മന്ത്രാലയത്തിനു കീഴില്‍ ജോലിക്കായി എത്തും. ഇവര്‍ക്ക് പോലീസ് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. എന്നാല്‍ മന്ത്രാലയത്തിന്റെ വാഹനങ്ങളില്‍ ഇവര്‍ക്ക് സഞ്ചരിക്കാന്‍ അനുവാദമുണ്ടയിരിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

 

click me!