കുവൈറ്റില്‍ ഡെസേര്‍ട്ട് ബൈക്കുകള്‍ക്കെതിരെ ശക്തമായ നടപടി

Published : Nov 13, 2016, 07:23 AM ISTUpdated : Oct 04, 2018, 07:06 PM IST
കുവൈറ്റില്‍ ഡെസേര്‍ട്ട് ബൈക്കുകള്‍ക്കെതിരെ ശക്തമായ നടപടി

Synopsis

ഗതാഗത നിയമം ലംഘിച്ച് പ്രധാന റോഡുകളിലും ഹൈവേകളിലും ജനവാസ മേഖലകളിലും ഓടിച്ച 51 ഡെസേര്‍ട്ട് ബൈക്കുകള്‍ അധികൃതര്‍ കഴിഞ്ഞ ദിവസങ്ങളിലായി പിടികൂടിയിത്. ബൈക്കുകള്‍ പൊതുനിരത്തില്‍ ഓടിച്ചതിന് പിടിയിലായവരെ നിയമ നടപടിക്ക് വിധേയരാക്കിയിട്ടുണ്ട്. 1983ലെ നിയമത്തില്‍ ഭേദഗതിയും വരുത്തി അടുത്തിടെയാണ് ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദ് ഇത്തരക്കാര്‍ക്കെതിരെയുള്ള നടപടി ശക്തമാക്കുന്നത് സംബന്ധിച്ചുള്ള പുതിയ ഉത്തരവും  ഇറക്കിയത്. 

തുടര്‍ന്ന്, കഴിഞ്ഞ ബുധനാഴ്ച വരെ ആഭ്യന്തര മന്ത്രാലയം ബോധവത്കരണ പ്രചരണവും നടത്തി. നിയമലംഘനം നടത്തുന്നവരെ കസ്റ്റഡിയിലെടുക്കുമെന്നും പ്രായപൂര്‍ത്തിയാകാത്തവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറുകയും കൂടാതെ,ഇവരുടെ മാതാപിതാക്കള്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു. അതിന് ശേഷം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടിക്കൂടിയിരിക്കുന്നത്.പിടികൂടിയ എല്ലാ വാഹനങ്ങളും ട്രാഫിക് വിഭാഗത്തിന്റെ പ്രത്യേക ഗാരേജുകളിലേക്ക് മാറ്റിയിട്ടുണ്ട്. വരും ദിവസങ്ങളിലും റെയ്ഡ് ശക്തമായി തുടരുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗതകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫഹദ് അല്‍ ശൂയഅ് വ്യക്തമാക്കിയിട്ടുമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യം, വിമർശിച്ച് സാദിക്കലി തങ്ങൾ; 'പുനരധിവാസത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ'
ഓപ്പറേഷന്‍ ഡിഹണ്ട്: കേരളത്തിൽ പോലീസ് വലവിരിച്ചു; 1441 പേരെ പരിശോധിച്ചു, 63 പേർ കുടുങ്ങി