2028ല്‍ കുവൈത്തിലെ വിദേശികളുടെ എണ്ണം 45 ലക്ഷമാകും

By Web DeskFirst Published Mar 23, 2018, 1:31 AM IST
Highlights

2028ല്‍ കുവൈത്തിലെ വിദേശികളുടെ എണ്ണം 45 ലക്ഷമാകും

2028 ആകുമ്പോഴേക്കും കുവൈത്തിലെ വിദേശികളുടെ എണ്ണം 45 ലക്ഷമാകുമെന്ന് റിപ്പോർട്ട്. ജനസംഖ്യയുടെ 30 ശതമാനം മാത്രമാണ് കുവൈത്ത് പൗരന്മാർ എന്ന് വിവിധ സർക്കാർ വകുപ്പുകളുടെ കണക്കുകൾ വ്യക്തമാക്കുന്നു. അടുത്ത പത്ത് വർഷം കൊണ്ട് കുവൈത്ത് പൗരന്മാരുടെ എണ്ണം 17 ലക്ഷം ആയേക്കും. പത്ത് ലക്ഷത്തോളം ജനസംഖ്യയുമായി ഇന്ത്യക്കാരാണ് കുവൈത്തിലെ വിദേശികളിൽ മുന്നിൽ. സ്വദേശിവത്കരണത്തിന്റെ ഭാഗമായി, വിദേശികളുടെ ജനസംഖ്യാ വർദ്ധനവിൽ അടുത്തകാലത്ത് നേരിയ കുറവുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
 
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സ്വദേശികളുടെ എണ്ണം 17 ലക്ഷമായി ഉയരുമ്പോള്‍ രാജ്യത്തെ വിദേശികളുടെ എണ്ണം 45 ലക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫോര്‍മേഷന്റെ ഇന്ന് വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 30.27 ശതമാനം മാത്രമാണ് സ്വദേശികള്‍. അതായത് മെത്തം ജനസംഖ്യയായ 45,04073-ല്‍ 13,63543-ആണ് സ്വദേശികള്‍. 31,40,530 വിദേശികളും. വിദേശികളില്‍ 9,17,000-മുള്ള ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്തുള്ളത്.

സ്വദേശിവത്കരണത്തിന്റെ ഫലമായി വിദേശി ജനസംഖ്യാ വര്‍ധനവിന്റെ തോത് കുറഞ്ഞിട്ടുണ്ട്. എങ്കില്ലും, നിരവധി പുതിയ പദ്ധതികളും, രാജ്യത്ത് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനായി നടത്തുന്ന ശ്രമങ്ങളും ഫലപ്രദമാകണമെങ്കില്‍ വിദേശികളെ കൂടാതെ കഴിയുകയുമില്ല.ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് പത്ത് വര്‍ഷത്തിനുള്ളില്‍ വിദേശികള്‍ 45 ലക്ഷം കഴിയുമെന്ന റിപ്പോര്‍ട്ടുള്ളത്.

click me!