നോട്ട് നിരോധനം വ്യാപാരമേഖലയെ തകര്‍ത്തു തകര്‍ത്തെന്ന്  വ്യാപാരി വ്യവസായി ഏകോപന സമിതി

By Web DeskFirst Published Dec 27, 2016, 9:48 AM IST
Highlights

നോട്ടുകള്‍ അസാധുവാക്കിയത് കച്ചവട മേഖലയെ ദുരിതത്തിലാക്കിയെന്നാണ് വ്യാപാരികള്‍ പറയുന്നത്. ചെറുകിട മേഖലയാണ് ഏറ്റവുമധികം തളര്‍ന്നത്. 70 ശതമാനം കച്ചവടം കുറഞ്ഞു. വഴിയോരവാണിഭക്കാരില്‍ പലര്‍ക്കും തൊഴിലില്ലാതെയായി. വന്‍കിട മേഖലയും  മാന്ദ്യത്തിലാണ്. തകര്‍ച്ച നേരിടുന്ന മേഖലയായി പരിഗണിച്ച് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

എല്ലാം ശരിയാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞ തീയതി വരെ കാത്തിരിക്കുകയാണെന്നും ശേഷം പ്രതിഷേധ പരിപടികളിലേക്ക് നീങ്ങുമെന്നും വ്യാപാരികള്‍ പറഞ്ഞു. മൂന്നുവര്‍ഷമായി മുടങ്ങി കിടക്കുന്ന ക്ഷേമനിധി പെന്‍ഷന്‍ പുനസ്ഥാപിക്കണമെന്നും, ഈയാവശ്യമുന്നയിച്ച് വരുന്ന 11 ന് തിരുവനന്തപുരത്തെ ക്ഷേമനിധി ഓഫീസിന് മുന്നില്‍ സമരം നടത്തുമെന്നും കോഴിക്കോട് നടന്ന ഏകോപനസമിതി സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം വ്യാപാരികള്‍ അറിയിച്ചു.

click me!