
പുതുവല്‍സരാഘോഷം ലക്ഷ്യമാക്കി കൊച്ചിയിലേക്ക് വന്‍ തോതില്‍ ലഹരി മരുന്ന് എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് പാര്‍ട്ടികള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നത്. ഡി ജെ പാര്‍ട്ടികള്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും അനുവദിക്കില്ല. പകരം സംഗീതകലാ നിശകളാകാം.കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരേപോലെ പങ്കെടുക്കാന്‍ പറ്റുന്നതാകണം. ആഘോഷപരിപാടി സംഘടിപ്പിക്കുന്ന മുറിയില്‍ അരണ്ട വെളിച്ചം പാടില്ല. നല്ല പ്രകാശമുണ്ടാകണം.
ഇവിടെ സിസി ടിവി ക്യാമറ ഉണ്ടാകണം. ലഹരി മരുന്ന് എത്തുന്നില്ലെന്ന് സംഘാടകര്‍ ഉറപ്പാക്കണം. വരുന്നവരെ പൊലീസും ഹോട്ടലധികൃതരും പരിശോധിക്കണം. മദ്യവിതരണം. പത്തുമണിവരെയേ പാടുളളു. രാത്രി പന്ത്രണ്ടരക്കകം എല്ലാ ആഘോഷപരിപാടികളും അവസാനിപ്പിക്കണം. എന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ ഹോട്ടലധികൃര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പൊലീസ് അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam