സൗദിക്ക് പിന്നാലെ യു.എ.ഇയിലും തൊഴില്‍ പ്രശ്നം

Published : Aug 31, 2016, 04:54 AM ISTUpdated : Oct 05, 2018, 12:19 AM IST
സൗദിക്ക് പിന്നാലെ യു.എ.ഇയിലും തൊഴില്‍ പ്രശ്നം

Synopsis

അഞ്ച് മാസമായി ശമ്പളമില്ലാതെ ലേബര്‍ ക്യാംമ്പുകളില്‍ കഴിയുന്ന ഇവര്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ ഭക്ഷണ വിതരണവും നിലച്ചതോടെ ജീവിതം തീര്‍ത്തും പ്രതിസന്ധിയിലായി. കായംകുളം സ്വദേശിയായ ശ്രീകുമാറിന്റെയും വെഞ്ഞാറുമൂടുകാരന്‍ സുധികുമാറിന്റെയും ഉടമസ്ഥതയിലുള്ളതാണ്. സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ ശമ്പളം  തരാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് നാട്ടിലേക്ക് പൊയ്‌ക്കോളൂ എന്നുമാണ് ഉടമകളില്‍ നിന്ന് ലഭിച്ച മറുപടി. തൊഴിലാളികളില്‍ പലരും വിസാ കാലവധി അവസാനിച്ചവരാണ്. ഇത് കാരണം അസുഖം വന്നാല്‍ ആശുപത്രിയില്‍ പോലും പോകാനാവാത്ത അവസ്ഥയാണ് ഇവര്‍ക്ക്. 

യു.എ.ഇയില്‍ കടുത്ത ചൂട് അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എട്ടും പത്തും തൊഴിലാളികളാണ് ആസ്ബസ്റ്റോസ് വിരിച്ച ഈ കുടുസു മുറിയില്‍ കഴിയുന്നത്. വാടക കിട്ടാത്ത സാഹചര്യത്തില്‍ ലേബര്‍ ക്യാമ്പിലേക്കുള്ള വൈദ്യതിയും വെള്ളവും അടുത്ത ദിവസം വിച്ഛേദിക്കുമെന്നാണ് കെട്ടിട ഉടമ അറിയിച്ചിരിക്കുന്നത്. വിഷയം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഒരുമാസത്തെ അടിസ്ഥാന ശമ്പളം ലഭിച്ചു. പിന്നീട് തുടര്‍ നടപടി ഒന്നുമുണ്ടായില്ലെന്ന് മാത്രമല്ല ക്യാമ്പ് സന്ദര്‍ശിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് കലാപമുണ്ടാക്കാനായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ കെ പി ശശികലക്ക് ആശ്വാസം, നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരായ വഞ്ചന കേസ്: തുടർനടപടികളിലെ സ്റ്റേ നീട്ടി ഹൈക്കോടതി