ഒഴിവുദിനത്തില്‍ വ്യത്യസ്തതയ്ക്കായി മെഹന്ദിയിട്ടു; യുവതി ആശുപത്രിയില്‍

By Web DeskFirst Published Jun 21, 2018, 1:12 PM IST
Highlights
  • ഒരു ടാറ്റൂവിന്റെ രൂപത്തില്‍ മെഹന്ദിയില്‍ ഡിസൈന്‍ ചെയ്യാനാണ് മേരി ബേറ്റ്സ് ആവശ്യപ്പെട്ടത്

ഒഴിവ് ദിനാഘോഷങ്ങളില്‍ ഒരു കൗതുകത്തിനായാണ് മേരി ബേറ്റ് മെഹന്ദിയില്‍ പുതിയ പരീക്ഷണം നടത്തിയത്. പക്ഷേ ആ മെഹന്ദി യുവതിയുടെ ജീവിതത്തിലും കറുപ്പ് പടര്‍ത്തുകയായിരുന്നു. ബ്ലാക്ക് മെഹന്ദി പരീക്ഷിച്ച യുവതിയുടെ തൊലി അടര്‍ന്ന് പോയി വൃണമായതിനെ തുടര്‍ന്നാണ് മേരി ആശുപത്രിയില്‍ ചികില്‍സ തേടിയത്. 

മേരി ബേറ്റ്സ് എന്ന പതിനാറുകാരിക്കാണ് മെഹന്ദി പണി കൊടുത്തത്. മെഹന്ദിയിലെ കടും ചുവപ്പിന് പകരം കറുപ്പ് നിറം വരുത്തുന്നതാണ് ബ്ലാക്ക് മെഹന്ദി. ഒരു ടാറ്റൂവിന്റെ രൂപത്തില്‍ മെഹന്ദിയില്‍ ഡിസൈന്‍ ചെയ്യാനാണ് മേരി ബേറ്റ്സ് ആവശ്യപ്പെട്ടത്. കാല്‍ വണ്ണയില്‍ ചെയ്ത ഡിസൈന്‍ മനോഹരമായിരുന്നു. പക്ഷേ അല്‍പ നേരം പിന്നിട്ടതോടെ മേരിയുടെ ശരീരത്തില്‍ നിന്ന് തൊലി പൊള്ളി അടര്‍ന്ന് പോകാന്‍ തുടങ്ങി. 

സാധാരണ മെഹന്ദി മയിലാഞ്ചി ചെടിയില്‍ നിന്ന് ഉണ്ടാക്കുമ്പോള്‍ കറുപ്പ് വര്‍ണം മെഹന്ദിക്ക് നല്‍കാന്‍ ഉപയോഗിച്ച കെമിക്കലുകള്‍ ആണ് യുവതിയ്ക്ക് അപകടം വരുത്തിയത്. മുടി ഡൈ ചെയ്യാന്‍ ഉപയോഗിച്ച കെമിക്കലാണ്  മെഹന്ദിയില്‍ ഉപയോഗിച്ചതെന്ന് പിന്നീട് കണ്ടെത്തി. തൊലി പൊളിഞ്ഞ് പോകുന്നത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെ  മേരി ചികിത്സ തേടി. നിലവില്‍ സ്റ്റിറോയിഡ് ഉപയോഗിച്ചുള്ള ചികിത്സയിലാണ് മേരിയുള്ളത്. 

മുറിവ് കരിയുമെന്ന് പറയുമ്പോഴും മുറിവ് മൂലമുള്ള വടുക്കള്‍ ഉണ്ടാവുമെന്നാണ് മേരിയെ ചികിത്സിക്കുന്ന ഡോക്ടര്‍ പറയുന്നത്. മൊറോക്കോയില്‍ നിന്നാണ് മേരി മെഹന്ദി ചെയ്തത്. അസാധാരണമായ ചൊറിച്ചിലോടെയാണ് ബുദ്ധിമുട്ടുകള്‍ മേരിക്ക് തുടങ്ങിയത്. 

click me!