കാവേരിയില്‍ വെള്ളമില്ല; നെല്ലിന് പകരം പരുത്തിക്കൃഷിയിലേക്ക് തിരിഞ്ഞ് കര്‍ഷകര്‍

Web Desk |  
Published : Jun 11, 2018, 08:42 AM ISTUpdated : Oct 02, 2018, 06:30 AM IST
കാവേരിയില്‍ വെള്ളമില്ല; നെല്ലിന് പകരം പരുത്തിക്കൃഷിയിലേക്ക് തിരിഞ്ഞ് കര്‍ഷകര്‍

Synopsis

കാവേരിയില്‍ ജലമൊഴുകുന്നില്ല നെല്ലിനേക്കാള്‍ കുറവ് ജലം മതി പരുത്തിക്ക് പരുത്തിക്ക് വിലകിട്ടുന്നില്ലെന്ന് പരാതി

ബെംഗളൂരു: കാവേരി ഏതാണ്ട് വറ്റിവരണ്ടതോടെ നദീതടമേഖലയിലെ കർഷകർ നെൽ കൃഷി ഉപേക്ഷിക്കുകയാണ്. നെല്ലിന് പകരം പരുത്തി കൃഷിയിലേക്ക് തിരിയുകയാണ് കർഷകർ.

എന്തുകൊണ്ട് പരുത്തിയെന്ന ചോദ്യത്തിന് കർഷകരുടെ മറുപടി ഇപ്രകാരമാണ്. കുഴല്‍ക്കിണറിലെ ഉപ്പ് വെള്ളം നെല്‍കൃഷിക്ക് അനുയോജ്യമല്ല പക്ഷേ ജലത്തിലെ ഉപ്പുരസം പരുത്തി കൃഷിക്ക് പ്രശ്നമല്ല. എന്നാല്‍ കുഴൽ കിണറുള്ളവർക്ക് മാത്രമെ പരുത്തി കൃഷി ചെയ്യാനാകൂ. കാവേരിജലം മാത്രം ആശ്രയിക്കുന്ന കർഷകർക്ക് പരുത്തി കൃഷിയും തുടരെ ചെയ്യാനാകില്ല.

നെല്ലിന്‍റെ അത്ര വില പരുത്തിക്ക് ലഭിക്കുന്നില്ലെന്നത് കര്‍ഷകര്‍ക്ക് മറ്റൊരു പ്രതിസന്ധിയാണ്. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് കാവേരി ഡെൽറ്റ മേഖലയിലെ 8,70,020 ഹെക്ടർ കൃഷിഭൂമിയില്‍ 5,35,963 ഹെക്ടറില്‍ മാത്രമാണ് ഇപ്പോൾ നെല്‍കൃഷിയുള്ളത്. തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം ജില്ലകളിലായി 8,926 ഹെക്ടർ പരുത്തിപ്പാടങ്ങളുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മറ്റത്തൂരിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി വിഡി സതീശൻ; 'തോറ്റ് തൊപ്പിയിട്ടിരിക്കുമ്പോഴും മുഖ്യമന്ത്രി പരിഹാസം പറയുന്നു'
മറ്റത്തൂരിലെ ഓപ്പറേഷൻ ലോട്ടസ്; 'ഒറ്റച്ചാട്ടത്തിന് കോൺഗ്രസുകാർ ബിജെപിയായി', പരിഹസിച്ച് പിണറായി വിജയന്‍