പോര്‍ച്ചുഗലിന് ഉപദേശവുമായി താരത്തിന്‍റെ ഭാര്യ; എന്നാല്‍ ഇത് കേട്ട് ആരും മുഖം ചുളിക്കേണ്ട!

Web Desk |  
Published : Jun 11, 2018, 07:56 AM ISTUpdated : Jun 29, 2018, 04:26 PM IST
പോര്‍ച്ചുഗലിന് ഉപദേശവുമായി താരത്തിന്‍റെ ഭാര്യ; എന്നാല്‍ ഇത് കേട്ട് ആരും മുഖം ചുളിക്കേണ്ട!

Synopsis

ഉപദേശം കേട്ട് മുഖം ചുളിക്കേണ്ട!  

മോസ്‌കോ: കളിക്കളത്തിലും ട്രാക്കിലും മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ കായിക താരങ്ങള്‍ പല പൊടിക്കൈകളും കാട്ടാറുണ്ട്. മത്സരങ്ങള്‍ക്ക് മുമ്പ് സംഗീതം ആസ്വദിക്കുന്നതും പിറുപിറുക്കുന്നതുമെല്ലാം നാം കണ്ടിട്ടുണ്ട്. ക്രീസില്‍ നില്‍ക്കേവേ പാട്ട് പാടുകയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സെവാഗ് ചെയ്തിരുന്നത്. ലോകകപ്പിന് തയ്യാറെടുക്കുന്ന പോര്‍ച്ചുഗീസ് ഫുട്ബോള്‍ ടീമിനോട് സെക്‌സ് തെറാപ്പിസ്റ്റായ ഡോ. വെറാ റിബൈറോ നിര്‍ദേശിക്കുന്നത് മറ്റൊന്നാണ്.

പോര്‍ച്ചുഗല്‍ ലോകകപ്പ് ടീമിലുള്ള ഗോള്‍ കീപ്പര്‍ റൂയി പാട്രികിന്‍റെ ഭാര്യയാണ് ഡോ. വെറാ റിബൈറോ. ലൈംഗികതയില്‍ സ്‌പെഷലൈസേഷന്‍ നടത്തിയിട്ടുള്ള സൈക്കോളജിസ്റ്റാണിവര്‍. എന്നാല്‍ കേട്ടാല്‍ ആരുമൊന്ന് മുഖം ചുളിക്കുന്ന നിര്‍ദേശമാണ് റബൈറ മുന്നോട്ടുവെക്കുന്നത്. മത്സരങ്ങള്‍ക്ക് മുമ്പ് സ്വയംഭോഗം ചെയ്യാന്‍ താരങ്ങളോട് ഡോ. വെറാ റിബൈറോ ആവശ്യപ്പെടുന്നു. ഇത് താരങ്ങളുടെ മാനസിക സമ്മര്‍ദം കുറയ്ക്കുമെന്നാണ് റിബൈറയുടെ പക്ഷം.

ലോകകപ്പില്‍ പോര്‍ച്ചുഗലിന്‍റെ നമ്പര്‍ വണ്‍ ജഴ്‌സിയണിയുന്ന താരമാണ് റൂയി പാട്രിക്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ താരപ്പൊലിമയില്‍ ലോകകപ്പിനെത്തുന്ന പോര്‍ച്ചുഗല്‍ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. യുറോപ്യന്‍ ചാമ്പ്യന്‍മാരാണെന്നത് പറങ്കപ്പടയുടെ വീര്യം കൂട്ടുന്നു. സ്‌പെയിനും, മൊറോക്കയും, ഇറാനും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് പോര്‍ച്ചുഗല്‍. ലോകകപ്പില്‍ വെള്ളിയാഴ്ച്ച അയല്‍ക്കാരായ സ്‌പെയിനുമായാണ് പോര്‍ച്ചുഗലിന്‍റെ ആദ്യ മത്സരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ, ട്രംപിനും നെതന്യാഹുവിനും നേരെ ഭീഷണിയുമായി ഇറാൻ മാധ്യമം; ആഗോളതലത്തിൽ ചർച്ചയായി വാർത്തയും ചിത്രവും
1100 രൂപ പെൻഷൻ പണം പിൻവലിക്കാൻ ജനസേവ കേന്ദ്രത്തിൽ എത്തി, അക്കൗണ്ട് ബാലൻസ് കണ്ട് ഞെട്ടി 82കാരൻ, 759 കോടിയിലധികം ബാലൻസ്, മിനിറ്റുകൾക്കകം അപ്രത്യക്ഷം