
കോട്ടയം: പതിനേഴുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇരുപത്തിയൊന്നുകാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാലായിലാണ് സംഭവം. എറണാകുളം കണ്ണേങ്കാട്ട് സ്വദേശി മിറ്റിൽഡയെയാണ് പോക്സോ നിയമപ്രകാരം രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. രാമപുരം സ്വദേശിയായ പതിനേഴുകാരനായ ആൺകുട്ടിയുടെ വീട്ടിലെത്തി മുറിയിൽ കയറി വാതിലടച്ച ഇവരെ രാമപുരം പൊലീസ് വാതിൽ തകർത്ത് അകത്തുകയറി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മകനെ പീഡിപ്പിച്ചെന്ന മാതാവിന്‍റെ പരാതിയിലാണ് അറസ്റ്റ്. ഫേസ്ബുക്കുവഴി പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വരുകയായിരുന്നു.
എറണാകുളത്ത് ബ്യൂട്ടീഷ്യനായി ജോലിചെയ്യുന്ന പെൺകുട്ടി കഴിഞ്ഞയാഴ്ച രാമപുരത്ത് എത്തി പതിനേഴുകാരനൊപ്പം ഇവിടെ ഒരുവീട്ടിൽ താമസിച്ചിരുന്നു. അന്ന് വീട്ടുകാർ ഇടപെട്ട് പെൺകുട്ടിയെ സ്വന്തം വീട്ടിലെത്തിച്ചു. എന്നാല്‍ ഞായറാഴ്ച വീണ്ടും ആൺകുട്ടിയുടെ വീട്ടിലെത്തിയ പെൺകുട്ടി മുറിയിൽ കയറി വാതിലടച്ചു. വീട്ടുകാരും നാട്ടുകാരും ശ്രമിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് മാതാവ് പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി വാതിൽ തകർത്ത് ഇരുവരെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
തുടര്‍ന്ന് വൈദ്യപരിശോധനക്കുശേഷം പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി. വീട്ടിലേക്ക് പോകാൻ വിസമ്മതിച്ച ആൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് അയച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam