വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവതി കൊച്ചിയില്‍ പിടിയില്‍

Web Desk |  
Published : Mar 29, 2018, 05:27 PM ISTUpdated : Jun 08, 2018, 05:52 PM IST
വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവതി കൊച്ചിയില്‍ പിടിയില്‍

Synopsis

രഹസ്യ വിവരത്തെ തുടര്‍ന്ന് മേരിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്.

കൊച്ചി: വീട്ടിലെ ടെറസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവതി പോലീസ് പിടിയിലായി. കൊച്ചി കലൂര്‍ കത്രിക്കടവ് റോഡിലെ താമസക്കാരിയായ മേരിയാണ് പോലീസ് പിടിയിലായത്. 

രഹസ്യ വിവരത്തെ തുടര്‍ന്ന് മേരിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ചെടികള്‍ കണ്ടെത്തിയത്. വട്ടേക്കുന്ന് ലൈനിലെ വീടിന്റെ മുകളിലെ ടെറസില്‍ ഒരാള്‍ പൊക്കത്തില്‍ വളര്‍ന്ന നിലയിലായിരുന്നു കഞ്ചാവ് ചെടികള്‍. 

സുഹൃത്തുകളാണ് തനിക്ക് ചെടിയുടെ തൈ തന്നതെന്നാണ് യുവതി പോലീസിനോട് പറഞ്ഞിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ യുവതി തയ്യാറായിട്ടില്ലെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. മേരിയെ കൂടാതെ മാതാവ് മാത്രമാണ് വീട്ടിലുള്ളത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പട്ടാള ക്യാമ്പിൽ നിന്ന് മോഷണം പോയ ആനക്കൊമ്പുകള്‍ എവിടെ? നട്ടം തിരിഞ്ഞ് പൊലീസ്, രണ്ടു ദിവസമായിട്ടും കണ്ടെത്താനായില്ല
ആലപ്പുഴയിൽ 14കാരിയെ പിതാവും ബന്ധുക്കളും പീഡിപ്പിച്ച സംഭവം; നാലാം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്