കാലിത്തീറ്റ കുംഭകോണം; മൂന്നാമത്തെ കേസിൽ വിധി ഇന്ന്

Published : Jan 24, 2018, 07:11 AM ISTUpdated : Oct 04, 2018, 11:43 PM IST
കാലിത്തീറ്റ കുംഭകോണം;  മൂന്നാമത്തെ കേസിൽ വിധി ഇന്ന്

Synopsis

ദില്ലി: കാലിത്തീറ്റ കുംഭകോണത്തിൽ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് പ്രതിയായ മൂന്നാമത്തെ കേസിൽ റാഞ്ചി കോടതി ഇന്ന് വിധിപറയും. കാലിത്തീറ്റ വിതരണത്തിനെന്ന പേരിൽ ചായ്ബസ ട്രഷറിയിൽ നിന്ന് 34 കോടി രൂപ പിൻവലിച്ച കേസിലാണ് വിധി. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ആയിരുന്നു ഈ തിരിമറി നടന്നത്. 900 കോടി രൂപയുടെ തട്ടിപ്പ് നടന്ന കാലിത്തീറ്റ കുംഭകോണത്തിലെ 6 കേസുകളിലാണ് ലാലു പ്രതിയായത്. ഇതിൽ ആദ്യത്തെ രണ്ട് കേസുകളിൽ ലാലുവിന് അഞ്ച് വർഷവും മൂന്നര വർഷവും ശിക്ഷ കിട്ടി. നിലവിൽ ഝാർഖണ്ഡിലെ  ജയിലിലാണ് ലാലു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്പെഷ്യൽ ക്ലാസുകൾകൾക്കും അങ്കണവാടികൾക്കും ബാധകം; വയനാട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
വിവാഹശേഷവും ബന്ധം; മൃതദേഹത്തിന്റെ ഫോട്ടോ അയച്ചുനൽകിയത് ഇന്ത്യയിലുള്ള കാമുകിയ്ക്ക്; യുഎസിൽ ഭാര്യയെ കൊന്ന കേസിൽ ഇന്ത്യൻ ടെക്കി അറസ്റ്റിൽ