ലാലുവിന് പ്രതിമാസം 10,000 രൂപ പെന്‍ഷന്‍; അപേക്ഷ ബീഹാര്‍ സര്‍ക്കാര്‍ അംഗീകരിച്ചു

Published : Jan 12, 2017, 08:03 AM ISTUpdated : Oct 05, 2018, 12:48 AM IST
ലാലുവിന് പ്രതിമാസം 10,000 രൂപ പെന്‍ഷന്‍; അപേക്ഷ ബീഹാര്‍ സര്‍ക്കാര്‍ അംഗീകരിച്ചു

Synopsis

മുന്‍ കേന്ദ്ര മന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ ലഭിക്കും. അടിയന്തരാവസ്ഥ കാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ചതിനാണ് പെന്‍ഷന്‍ ലഭിക്കുന്നത്. ആര്‍ജെഡി കൂടി ഭാഗമായ സംസ്ഥാന സര്‍ക്കാരാണ് ഇതുസംബന്ധിച്ചുള്ള ലാലുവിന്‍റെ അപേക്ഷ അംഗീകരിച്ചത്.

അടിയന്തരാവസ്ഥ കാലത്ത് തടവ് ശിക്ഷ അനുഭവിച്ചവര്‍ക്ക് നല്‍കുന്ന ജെപി സേനാനി സമ്മാന്‍ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായാണ് ലാലുവിനും പെന്‍ഷന്‍ ലഭിക്കുക.  വിദ്യാര്‍ഥി നേതാവായിരിക്കെയാണ് മിസ നിയമപ്രകാരം ലാലു തടവിലാകുന്നത്. തന്‍റെ മൂത്ത മകള്‍ക്ക് ലാലു പിന്നീട് മിസ എന്ന പേര് നല്‍കി. 3,100 പേര്‍ക്കാണ് നിലവില്‍ ജെപി സേനാനി സമ്മാന്‍ പ്രകാരം പെന്‍ഷന്‍ ലഭിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സ്ഥിതി ദയനീയം; രൂക്ഷവിമർശനവുമായി ഹൈക്കോടതി
`പാര്‍ലമെൻ്റില്‍ വെച്ച് പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിക്കുന്നത് ഞാൻ കണ്ടു'; അമിത് ഷാക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി