കോതമംഗലത്തിന് സമീപം ഉരുൾപൊട്ടൽ; പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു

By Web TeamFirst Published Oct 10, 2018, 10:21 PM IST
Highlights

നേര്യമംഗലം ചെമ്പർ കുഴി ഷാപ്പുംപടിയിൽ ഉണ്ടായ ഉരുൾപൊട്ടലില്‍ ഒരു ഓട്ടോറിക്ഷയും പശുക്കളും ഒഴുകിപ്പോയി. അളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തൊട്ടടുത്ത പ്രദേശങ്ങളിൽ മലയിൽ നിന്നും വെള്ളം ഒഴുകി വരുന്നുണ്ട് . റവന്യൂ അധികൃതരും ഫയർഫോഴ്സും പോലീസും സംഭവസ്ഥലത്തെത്തി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

കൊച്ചി: കോതമംഗലത്തിന് സമീപം ചെമ്പൻകുഴിയിലും, മുള്ളരിങ്ങാട്, വെള്ളക്കയം ഭാഗത്തും ഉരുൾപൊട്ടൽ. ദുരന്ത സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ ഏതാനും വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. ഇവിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.

click me!