വ്യാജ ആധാരം നിർമിച്ച് 1.88 ഏക്കര്‍ ഭൂമി തട്ടിയെടുത്തെന്ന് പരാതി

Published : Dec 26, 2018, 07:06 AM IST
വ്യാജ ആധാരം നിർമിച്ച് 1.88 ഏക്കര്‍ ഭൂമി തട്ടിയെടുത്തെന്ന് പരാതി

Synopsis

അച്ഛന്‍റെ ഉടമസ്ഥതയിലുള്ള 1.88 ഏക്കർ ഭൂമി ബന്ധുക്കൾ വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്തു എന്നാണ് പ്രഭാകരന്‍റെ പരാതി. ഈ ഭൂമി ബന്ധുക്കൾ ക്രയവിക്രയം നടത്തിയപ്പോഴാണ് ഭൂമി തട്ടിയെടുത്തതായി പ്രഭാകരൻ അറിയുന്നത്

കോഴിക്കോട്: റവന്യു, രജിസ്ട്രേഷൻ വകുപ്പ് അധികൃതരുടെ ഒത്താശയോടെ വ്യാജ ആധാരം നിർമിച്ച് ഭൂമി തട്ടിയെടുത്തതായി പരാതി. ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ച് കിട്ടാൻ കഴിഞ്ഞ ഒൻപത് വർഷമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് കോഴിക്കോട് സ്വദേശി വടക്കയിൽ മീത്തൽ പ്രഭാകരൻ.

അച്ഛന്‍റെ ഉടമസ്ഥതയിലുള്ള 1.88 ഏക്കർ ഭൂമി ബന്ധുക്കൾ വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്തു എന്നാണ് പ്രഭാകരന്‍റെ പരാതി. ഈ ഭൂമി ബന്ധുക്കൾ ക്രയവിക്രയം നടത്തിയപ്പോഴാണ് ഭൂമി തട്ടിയെടുത്തതായി പ്രഭാകരൻ അറിയുന്നത്. എന്നാൽ ഭൂമിയുടെ യഥാർത്ഥ അവകാശി പ്രഭാകരന്‍റെ അച്ഛനാണെന്ന് കാണിക്കുന്ന രേഖകളൊന്നും കയ്യിൽ ഉണ്ടായിരുന്നില്ല. 

വിവരാവകാശ നിയമ പ്രകാരം രേഖകൾക്ക് അപേക്ഷിച്ചെങ്കിലും വിവിധ ഓഫീസുകളിൽ നിന്ന് പരസ്പര വിരുദ്ധമായ മറുപടിയാണ് കിട്ടുന്നത്. ഓഫീസ് അധികൃതർ രേഖകൾ മാറ്റിയതാവാമെന്നാണ് പ്രഭാകരന്‍റെ ആരോപണം റവന്യു മന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് രജിസ്ട്രേഷൻ ഐജിയോട് റിപ്പോർട്ട് തേടിയിരുന്നു. 

പുതിയ ആധാരങ്ങളെല്ലാം സംശയത്തിന്‍റെ നിഴലിലിൽ ആണെന്നാണ് രജിസ്ട്രേഷൻ ഐജി റിപ്പോർട്ട് നൽകിയത്. എന്നാൽ മറ്റൊരു നടപടിയും പിന്നീട് ഉണ്ടായില്ല. ഇപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകി നീതി കാത്തിരിക്കുകയാണ് പ്രഭാകരൻ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും
യാത്രക്കിടയിൽ ഇനി വൃത്തിയുള്ള ശുചിമുറി അന്വേഷിച്ച് അലയണ്ട; 'ക്ലൂ' ഉടൻ വിരൽത്തുമ്പിലെത്തും, ഡിസംബർ 23ന് ആപ്പ് ഉദ്ഘാടനം ചെയ്യും