ലസിത പാലക്കല്ലിനെ യുവമോര്‍ച്ച നേതൃത്വത്തില്‍ നിന്നും മാറ്റി

Web Desk |  
Published : Jun 03, 2018, 11:12 PM ISTUpdated : Jun 29, 2018, 04:23 PM IST
ലസിത പാലക്കല്ലിനെ യുവമോര്‍ച്ച നേതൃത്വത്തില്‍ നിന്നും മാറ്റി

Synopsis

തന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സംഘര്‍ഷം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് ലസിത പറയുന്നു.

കണ്ണൂര്‍: സൈബര്‍ ഗ്രൂപ്പുകളിലെ ബിജെപി ശബ്ദമായി ശ്രദ്ധ നേടിയ മഹിളാമോര്‍ച്ച-യുവമോര്‍ച്ച നേതാവ് ലസിത പാലക്കല്ലിനെ പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്ന് മാറ്റി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ലസിത തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. തന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സംഘര്‍ഷം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് ലസിത പറയുന്നു. 

സഹപ്രവര്‍ത്തകരായ നേതാക്കളില്‍ ചിലരാണ് ഈ പരാതി പാര്‍ട്ടി നേതൃത്വത്തിന് മുന്നിലെത്തിച്ചതെന്നും ഇപ്പോള്‍ തനിക്ക് ഒരു സംഘടനയുടേയും ഭാരവാഹിത്വമില്ലെന്നും ലസിത വ്യക്തമാക്കി. 

തലശ്ശേരി സ്വദേശിനിയായ ലസിതയുടെ പല ഫേസ്ബുക്ക് പോസ്റ്റുകളും സൈബര്‍ ലോകത്തും പുറത്തും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സിപിഎം-ആര്‍എസ്.എസ് സംഘര്‍ഷങ്ങളുടെ ഭാഗമായി പലതവണ ഇവരുടെ വീട് ആക്രമിക്കപ്പെട്ടിട്ടുണ്ട്. 

ലസിതയുടെ ഫേസ്ബുക്ക് പോസ്റ്റ്.... 

യുവമോര്‍ച്ചയുടെ ജില്ലാസെക്രട്ടറി ആയി പ്രവര്‍ത്തിച്ചിരുന്ന ഒരു വ്യക്തി ആണ് ഞാന്‍. ഒരു ദിവസം യാതൊരു അറിയിപ്പും ഇല്ലാതെ എന്നെ യുവമോര്‍ച്ച ഭരവാഹിത്വത്തില്‍ നിന്നും മാറ്റി എന്ന് ആരൊക്കെയോ പറഞ്ഞതായി ഞാന്‍ കേട്ടു. എന്നെ പോലെ തന്നെ പലര്‍ക്കും അറിയില്ലായിരുന്നു എന്താണ് കാരണം എന്ന്. ഏതായാലും അല്പം വൈകി എങ്കിലും കാരണം ഞാന്‍ അറിഞ്ഞിരിക്കുന്നു. ഇന്ന് വരെ ഒരു പരസ്യ പ്രതികരണത്തിന് ഞാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ ഇതാദ്യമായി ഞാന്‍ എല്ലാവരെയും അറിയിക്കുന്നു....

ഞാന്‍ ഇടുന്ന പോസ്റ്റുകള്‍ സംഘര്‍ഷഭരിതം ആണെന്ന് എന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന ചിലര്‍ നേതൃത്വത്തിന് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ആണത്രേ എന്നെ മാറ്റിയത്. അതായത് യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കാത്തതിനോ മറ്റു സംഘടനാ ചുമതല ഉത്തരവാദിത്യത്തോട് കൂടി നിര്‍വഹിക്കാത്തതിനോ അല്ല മറിച്ച് സോഷ്യല്‍ മീഡിയയയില്‍ പോസ്റ്റ് ഇടുന്നത് കൊണ്ടാണ് മാറ്റി നിര്‍ത്തിയത് എന്നാണ് ഔദ്യോഗിക വിശദീകരണം...

ഇന്ന് എനിക്ക് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതിന് വിലക്കില്ല. കാരണം ഞാന്‍ ഇന്ന് ഒരു സംഘടനയിലും ഭാരവാഹിത്വം വഹിക്കുന്ന ആളല്ല. എനിക്കു ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ തുറന്നു പറയുന്ന ശീലം ആണ് പണ്ടേ. അത് ഇനിയും ഉണ്ടാകും.

ഓര്‍മ വച്ച കാലം മുതല്‍ ആവേശം കാവിയോടാണ് ആദരം ഭഗവ ധ്വജത്തോടാണ്. അത് ജീവിതകാലം മുഴുവനും തുടരുകയും ചെയ്യും.

എന്തായാലും എന്നെ ഇത്രയും കാലം ആത്മാര്‍ത്ഥമായി പിന്തുണച്ച യുവമോര്‍ച്ചയുടെ നേതാക്കളോടും പാര്‍ട്ടിയിലെ നേതാക്കളോടും നന്ദി അറിയിക്കുന്നു എന്ന് ലസിതാ പാലക്കല്‍

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നേതാക്കളുടെ അനുനയ ശ്രമങ്ങൾ പാളി; ശ്രീലേഖ ഇടഞ്ഞുതന്നെ, പുതിയ മേയർക്ക് ആശംസ പോസ്റ്റ്‌ പോലുമില്ല
ട്രംപുമായുള്ള നിർണ്ണായക ചർച്ചയ്ക്കായി സെലെൻസ്‌കി യുഎസിലേക്ക് തിരിക്കാനിരിക്കെ കീവിനെ ലക്ഷ്യമിട്ട് റഷ്യ, കനത്ത ആക്രമണം,മിസൈലുകളും ഡ്രോണുകളും വർഷിച്ചു