വൃദ്ധമാതാപിതാക്കളെ കയ്യൊഴിഞ്ഞാല്‍ ആറുമാസം തടവ്; നിയമം കര്‍ശനമാക്കാൻ കേന്ദ്രം

Web Desk |  
Published : May 12, 2018, 03:06 PM ISTUpdated : Oct 02, 2018, 06:30 AM IST
വൃദ്ധമാതാപിതാക്കളെ കയ്യൊഴിഞ്ഞാല്‍ ആറുമാസം തടവ്; നിയമം കര്‍ശനമാക്കാൻ കേന്ദ്രം

Synopsis

മാതാപിതാക്കൾക്ക് സംരക്ഷണം നിയമം കര്‍ശനമാക്കാൻ കേന്ദ്രം കയ്യൊഴിഞ്ഞാൽ ആറുമാസം തടവ് വരുമാനത്തിനനുസരിച്ച് ജീവനാംശം ട്രൈബ്യൂണലിനെ സമീപിക്കാം

ദില്ലി: വൃദ്ധരായ മാതാപിതാക്കളെ കയ്യൊഴിയുന്ന മക്കൾക്ക് തടവു ശിക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. മാതാക്കളെ ഉപേക്ഷിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ ആറു മാസമായി ഉയര്‍ത്തുന്ന ബില്ലിന്‍റെ കരട് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി. പരമാവധി പ്രതിമാസം 10,000 രൂപ  ജീവനാംശം നൽകിയാൽ മതിയെന്ന വ്യവസ്ഥ എടുത്തുകളഞ്ഞു. 

2007ലെ മെയിന്‍റനൻസ് ആൻഡ് വെൽഫയര്‍ ഓഫ് പാരന്‍റ്സ് ആൻഡ് സീനിയര്‍ സിറ്റിസൺസ് നിയമത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തുന്നത്. മാതാപിതാക്കളെ വൃദ്ധസധനങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്ന മക്കൾക്കുള്ള ശിക്ഷ മൂന്ന് മാസം തടവിൽ നിന്ന് നിന്ന് ആറുമാസമാക്കി ഉയര്‍ത്തി. ദത്തെടുത്ത മക്കളും മരുമക്കളും മാതാപിതാക്കൾക്ക് ജീവനാംശം നൽകാൻ നിയമപരമായി ബാധ്യസ്ഥരാകും.

സ്വന്തം മക്കളും ചെറുമക്കളും മാത്രമേ നിലവിൽ മക്കൾ എന്ന നിര്‍വ്വചനത്തിലുള്ളൂ. ജീവനാംശത്തിൽ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യ പരിരരക്ഷ എന്നിവയ്ക്ക് പുറമേ സുരക്ഷയും സംരക്ഷണവും ഉൾപ്പെടുത്തി.  മാതാപിതാക്കൾക്ക് പരാമാവധി മാസം 10,000 രൂപ ജീവനാംശം നൽകിയാൽ മതിയെന്നതിന് പകരം  മക്കളുടെ വരുമാനത്തിന് ആനുപാതികമായി ജീവനാംശത്തുക നൽകാൻ വ്യവസ്ഥയുണ്ടാകും.

നിയമ ലംഘനമുണ്ടായാൽ മാതാപിതാക്കൾക്ക് ട്രൈബ്യൂണലിനെ സമീപിക്കാം. ഓരോ ജില്ലയിലും സര്‍ക്കാര്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അഭയകേന്ദ്രമൊരുക്കും. അവഗണിക്കപ്പെടുന്നുവെന്ന് തോന്നിയാൽ എഴുതി നൽകിയ സ്വത്തുക്കൾ തിരിച്ച് പിടിക്കാൻ മാതാപിതാക്കൾക്കുള്ള അവകാശം തുടരും. .  


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കലണ്ടർ പുറത്തിറക്കി ലോക്ഭവൻ, ദേശീയ സംസ്ഥാന നേതാക്കൾക്ക് ഒപ്പം സവർക്കറുടെ ചിത്രവും
അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്