
തിരുവനന്തപുരം: മദ്യവിവാദത്തിൽ തിരിച്ചടിച്ച് ഇടതുമുന്നണി. യുഡിഎഫ് സർക്കാർ ബ്രൂവറി അനുവദിച്ചതിന്‍റെ മാനദണ്ഡം വ്യക്തമാക്കാൻ ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
2003 ആഗസ്റ്റിലാണ് മലബാർ ബ്രൂവറീസിന് ബിയർ നിർമ്മിക്കാൻ അനുമതി കിട്ടിയത്. എ. കെ ആന്‍റണി സർക്കാരിന്‍റെ കാലത്ത് എടുത്ത തീരുമാനം ചാലക്കുടിയിലെ പൂലാനിയിൽ ബ്രൂവറി തുടങ്ങാനാണ്. ഉൽപദനത്തിന്‍റെയും ബോട്ടിലിംഗിന്‍റെയും പരിധിയും മറ്റും വിശദമാക്കിയാണ് അനുമതി.
ഈ തീരുമാനം എടുക്കുമ്പോൾ ഏത് നയത്തിലാണ് പ്രത്യേകമായി ബ്രൂവറി അനവദിക്കാൻ തീരുമാനിച്ചതായി പറയുന്നതെന്ന് എ വിജയരാഘവൻ ചോദിക്കുന്നു. ഒപ്പം ക്യാബിനറ്റ് തീരുമാനത്തിന്‍റെ രേഖ പുറത്തുവിടാൻ അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam