
കാസര്‍കോഡ്: പിണറായി വിജയൻ സർക്കാരിന്റെ ആദ്യ പട്ടയമേള ഇന്ന് കാസർകോഡ് നടക്കും. കാഞ്ഞങ്ങാട് ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ 2247 പട്ടയങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിതണം ചെയ്യുക. സർക്കാർ ഭൂമിയിൽ വീട് വച്ച് താമസിക്കുകയും പതിറ്റാണ്ടുകളായി പട്ടയത്തിന് അപേക്ഷിച്ചിട്ട് കിട്ടാത്തവരുമായ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെടുന്നവർക്കാണ് മുൻഗണന.
ഉപാധികളോടെയുള്ള പട്ടയങ്ങളാണ് നൽകുന്നത്. കൂടാതെ 322 ലാന്റ് ട്രിബ്യൂണൽ പട്ടയങ്ങളും 56 ദേവസ്വം ലാന്റ് ട്രിബ്യൂണൽ പട്ടയവും വിതരണം ചെയ്യും. പനത്തടി വില്ലേജിൽ വനംവകുപ്പ് നൽകിയ 92 ഏക്കർ സ്ഥലം 150 ആദിവാസി കുടുംബങ്ങൾക്ക് നൽകും. ഇതിന്റെ കൈവശാവകാശ രേഖ പട്ടയമേളയിൽ കൈമാറും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam