
കണ്ണൂര്‍: സംസ്ഥാന സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷത്തിന് ഇന്ന് കണ്ണൂരിൽ തുടക്കം. വൈകീട്ട് അഞ്ച് മണിക്ക് കളക്ട്രേറ്റ് മൈതാനിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വികസന പദ്ധതികളുടെ പ്രചാരണത്തിനായി ആഴ്ച്ചകൾ നീളുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്. ശരിയായ ദിശയിൽ നമ്മുടെ സർക്കാർ എന്ന പേരിലാണ് രണ്ടാഴ്ച്ചയോളം നീളുന്ന പരിപാടികൾ സംസ്ഥാന സർക്കാരിന്‍റെ രണ്ടാം വാർഷികത്തിൽ ഒരുക്കിയിരിക്കുന്നത്.
സംസ്ഥാന തല ഉദ്ഘാടനമാണ് കണ്ണൂരിൽ നടക്കുന്നത്. രാവിലെ മുതൽ കളക്ട്രേറ്റ് മൈതാനിയിൽ മെഗാ എക്സിബിഷൻ തുടങ്ങും. സർക്കാരിന്റെ ആനുകൂല്യ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്ന പിആർഡി സഹായകേന്ദ്രങ്ങൾക്ക് തുടക്കം കുറിച്ചുള്ള പ്രഖ്യാപനവും കണ്ണൂരിലുണ്ടാകും. വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വിവിധ വകുപ്പ് മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
മറ്റ് കക്ഷിനേതാക്കൾക്കൊപ്പം കെ.എം മാണിയും പങ്കെടുക്കും. 30 ന് തിരുവനന്തപുരത്ത് വച്ചാണ് സമാപനം. ജില്ലാ തല പരിപാടികൾ ഇതിനിടയിൽ പൂർത്തീകരിക്കും. ഹാൻഡ്ബുക്കുകൾ, മൾട്ടിമീഡിയ ഷോ, പ്രദർശനങ്ങൾ തുടങ്ങി ബൃഹത് പ്രചാരണങ്ങൾക്കാണ് രണ്ടാം വാർഷികാഘോഷത്തോടെ തുടക്കമാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam