എല്‍ഡിഎഫ് ജനജാഗ്രത ജാഥകള്‍ പര്യടനം തുടരുന്നു

Web Desk |  
Published : Oct 22, 2017, 06:37 AM ISTUpdated : Oct 04, 2018, 06:45 PM IST
എല്‍ഡിഎഫ് ജനജാഗ്രത ജാഥകള്‍ പര്യടനം തുടരുന്നു

Synopsis

തിരുവനന്തപുരം: ഇടതുമുന്നണിയുടെ ജനജാഗ്രത ജാഥകൾ പര്യടനം തുടരുകയാണ്. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന തെക്കൻ മേഖലജാഥ തിരുവനന്തപുരം ജില്ലയിലും കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന വടക്കൻ മേഖല ജാഥ കാസർകോട്ടുമാണ് പര്യടനം നടത്തുക. രാവിലെ ബാലരാമപുരത്ത് നിന്ന് ആരംഭിക്കുന്ന തെക്കൻ ജാഥ, നെയ്യാറ്റിന്‍കര, വെള്ളറട, കാട്ടക്കട വഴി ആര്യനാട് എത്തും. സമാപനസമ്മേളനം വൈകീട്ട് അഞ്ച് മണിക്ക്  ആര്യനാട് നടക്കും. ചൊവ്വാഴ്ച യാത്ര കൊല്ലത്ത് എത്തും. സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും ജാഥയില്‍ അണിനിരക്കും.

കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ഉത്തരമേഖലാ ജന ജാഗ്രതായാത്ര രണ്ടാം ദിവസമായ ഇന്ന് കാസർ ഗോഡ് ജില്ലയിലെ പര്യാടനം പൂർത്തിയാക്കി കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും. കാസർഗോഡ് ജില്ലയിൽ കാഞങ്ങാട്, ഉദുമ, തൃകരിപ്പൂർ മണ്ഡലങ്ങളിലാണ് ഇന്ന് പര്യാടനം നടത്തുക. മന്ത്രി ഇ ചന്ദ്ര ശേഖരനും ജില്ലയിലെ മറ്റു ഇടതു പക്ഷ നേതാക്കളും യാത്രയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കുന്ന യാത്ര പയ്യന്നൂർ മണ്ഡലത്തിലും കല്യാശേരിയിലും പര്യാടനം നടത്തും. യാത്രയുടെ ഭാഗമായി കൊടിയേരി രാവിലെ മാധ്യമങ്ങളേയും കാണുന്നുണ്ട്.

ഇടതു സര്‍ക്കാരിനെതിരെയും സിപിഎമ്മിനെതിരെയും ബിജെപിയും ആര്‍എസ്എസും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ജനജാഗ്രത ജാഥയിലൂടെ ഇടതുനേതാക്കള്‍ മറുപടി നല്‍കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

12 അംഗങ്ങളുള്ള കോൺഗ്രസിൽ ഗ്രൂപ്പ് പോര്; ആറംഗങ്ങളുള്ള എൽഡിഎഫ് ഭരണം പിടിച്ചു; ജയിച്ചത് കോൺഗ്രസ് വിമതൻ
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും, അന്തിമ പട്ടിക ഫെബ്രുവരി 21 ന്