
കോഴിക്കോട്: മദ്യവര്‍ജ്ജനത്തിലൂന്നിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഏപ്രിലില്‍ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. മദ്യഉപഭോഗം കുറയ്ക്കാന്‍ വിമുക്തി എന്ന പേരില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.ഏഷ്യാനെറ്റ് ന്യൂസിന്റെ റോവിംഗ് റിപ്പോര്‍ട്ടര്‍ പരമ്പരയെ ഇതുമായി സഹകരിപ്പിക്കുമെന്നും ടി പി രാമകൃഷണന്‍ കോഴിക്കോട് പറഞ്ഞു.
മദ്യനിരോധനം ഏര്‍പ്പെടുത്തിയ യു ഡി എഫ് സര്‍ക്കാരിന്റെ നിലപാട് പ്രായോഗികമല്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മദ്യവര്‍ജ്ജനത്തിലൂന്നിയ മദ്യനയത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇതിന് മുന്നോടിയായി മദ്യവര്‍ജ്ജന സമിതികള്‍ സജീവമാക്കും. ഇതിനായി വിമുക്തി പേരില്‍ മുഖ്യമന്ത്രി ചെയര്‍മാനായി സമിതി രൂപീകരിച്ചു. ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആവും വിമുക്തിയുടെ അംബാസിഡറാവുക.
കുട്ടികളിലെ മദ്യഉപഭോഗം കൂടുന്നുവെന്ന കണക്കുക്കള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ റോവിഗ് റിപ്പോര്‍ട്ടറുടെ ഭാഗമായ കുടിയല്ല ജിവിതം പരമ്പര പദ്ധതിയുമായി സഹകരിപ്പിക്കും. ബാറുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ നിലവിലെ നിയമം തുടരുമെന്നും എക്‌സൈസ് മന്ത്രി കോഴിക്കോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam