പരസ്യത്തിൽ ചർക്ക ഉപയോഗിച്ചതിന് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്

By Web TeamFirst Published Aug 6, 2018, 3:50 PM IST
Highlights

സ്വകാര്യവസ്ത്ര സ്ഥാപനത്തിന്റെ പരസ്യത്തിൽ ചർക്ക ഉപയോഗിച്ചത് ജനങ്ങളിൽ തെറ്റിധാരണയുണ്ടാക്കുമെന്നാണ് ആരോപണം.പരസ്യം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭനാ ജോർജ് മോഹൻലാലിന് വക്കീൽ നോട്ടീസ് അയച്ചു

തിരുവനന്തപുരം: മോഹൻലാൽ അഭിനയിച്ച പരസ്യചിത്രത്തിനെതിരെ നിയമനടപടിയുമായി സംസ്ഥാന ഖാദി ബോർഡ് . സ്വകാര്യവസ്ത്ര സ്ഥാപനത്തിന്റെ പരസ്യത്തിൽ ചർക്ക ഉപയോഗിച്ചത് ജനങ്ങളിൽ തെറ്റിധാരണയുണ്ടാക്കുമെന്നാണ് ആരോപണം.പരസ്യം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭനാ ജോർജ് മോഹൻലാലിന് വക്കീൽ നോട്ടീസ് അയച്ചു.

എംസിആർ മുണ്ടുകളുടെ  പ്രചരണാർത്ഥം മോഹൻലാൽ ചർക്കയിൽ നൂൽനൂ‌ൽക്കുന്ന പരസ്യമാണ് അടുത്തിടെ പുറത്തിറങ്ങിയത്. ഉൽപ്പന്നങ്ങൾ പവർലൂമിൽ മാത്രം നി‍ർമ്മിക്കുന്ന സ്ഥാപനത്തിന്റെ പരസ്യത്തിൽ നടൻ ചർക്ക ഉപയോഗിക്കുന്ന രംഗം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് ആരോപണം.ഇന്ത്യയിൽ കൈത്തറി വസ്ത്രങ്ങൾ നിർമ്മിക്കുന്നത് തങ്ങൾ മാത്രമാണെന്നും ഖാദി ബോർഡ് അവകാശപ്പെടുന്നു

നിയമനടപടിയുടെ ആദ്യപടിയായാണ് വക്കീൽ നോട്ടീസ്.പരസ്യം പിൻവലിക്കാൻ സ്ഥാപനത്തിന് മോഹൻലാൽ തന്നെ നിർദേശം നൽകണമെന്നാണ് ആവശ്യം. ഇതിന് തയ്യാറായില്ലെങ്കിൽ മറ്റ് നിയമനടപടികളിലേക്ക് നീങ്ങാനുള്ള തീരുമാനത്തിലാണ് ഖാദി ബോർഡ് .എന്നാൽ പരസ്യം യാതൊരു വിധ തെറ്റിദ്ധാരണയും പരത്തുന്നല്ലെന്ന് എംസിആർ ഗ്രൂപ്പ് പ്രതികരിച്ചു.

click me!