മലപ്പുറത്ത് ഭൂരിപക്ഷം കുറയുമെന്ന ആശങ്കയില്‍ ലീഗ്

Web Desk |  
Published : Apr 15, 2017, 08:05 AM ISTUpdated : Oct 05, 2018, 03:29 AM IST
മലപ്പുറത്ത് ഭൂരിപക്ഷം കുറയുമെന്ന ആശങ്കയില്‍ ലീഗ്

Synopsis

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വന്‍ഭുരിപക്ഷമുണ്ടാകുമെന്ന ലീഗിന്റ പ്രതീക്ഷകള്‍ക്കു മങ്ങല്‍. അനുകൂലമായ ധാരാളം സാഹചര്യങ്ങള്‍   ഉണ്ടായിട്ടും കഴിഞ്ഞ തവണത്തെ ഭുരിപക്ഷം മറികടക്കാനായില്ലെങ്കില്‍ അതു ലീഗിന് തിരിച്ചടിയാകും.

പി കെ കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ത്ഥിയായതോടെ 2014ല്‍ ഇ അഹമ്മദ് നേടിയ 1,94,739 വോട്ടിന്റ ഭുരിപക്ഷം വലിയ പ്രയാസമില്ലാതെ മറികടക്കാനാവുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ലീഗ്. ഇ അഹമ്മദിന്റ മരണം ഉയര്‍ത്തിയ വിവാദങ്ങളും സഹതാപ തരംഗമുണ്ടാക്കുമെന്നും ലീഗ് കണക്കുകൂട്ടി. കൂടാതെ സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാകുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാല്‍ എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവ അടക്കമുള്ള സംഘടനകളുടെ പിന്തുണ പൂര്‍ണമായും ഉറപ്പാക്കുന്നതില്‍ ലീഗ് പരാജയപ്പെട്ടു എന്നാണ് വിലയിരുത്തല്‍. ലീഗിന്റെ മുഴുവന്‍ വോട്ടുകളും പെട്ടിയിലാക്കാനുമായില്ല.
 
ആയിരക്കണക്കിന് അനുയായികള്‍ ഉംറയടക്കമുള്ള കാര്യങ്ങള്‍ക്കായി വിദേശത്തുമായിരുന്നു. അതു കൊണ്ടു തന്നെ ഭുരിപക്ഷത്തെക്കുറിച്ച് നേരത്തെ പറഞ്ഞ ഉറപ്പൊന്നും വോട്ടെണ്ണലിന്റ ഒരു ദിവസംമുന്‍പ് ലീഗിന് പറയാനുമാകുന്നില്ല.

കഴിഞ്ഞ തവണ ഇടതു സ്ഥാനാര്‍ത്ഥിക്ക് പ്രതികൂലമായ തട്ടവിവാദം പോലുള്ള കാര്യങ്ങളും ഇത്തവണയില്ല. യു ഡി എഫിന്റെ പോളിങ്  ഏജന്റുമാരുടെ പരിശീലന ക്‌ളാസ് ഇന്നു രാവിലെ മലപ്പുറത്തു നടന്നിരുന്നു. സ്ഥാനാര്‍ത്ഥിക്കു ലഭിച്ച മുഴുവന്‍ വോട്ടുകളും ഉറപ്പു വരുത്തകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ തവണത്തെ ഭുരിപക്ഷം മറികടക്കാനാവില്ലെന്ന് ഏകദേശം കണക്കു കൂട്ടിയതോടെ പെട്ടിയില്‍ വീണ ഓരോ വോട്ടും ഉറപ്പാക്കാനൊരുങ്ങുകയാണ് എക്യജനാധിപത്യ മുന്നണി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല ദേവസ്വം ഭണ്ഡാരത്തില്‍ മോഷണം, താല്ക്കാലിക ജീവനക്കാരൻ അറസ്റ്റിൽ
ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരി​ഗണിക്കുമെന്ന് ഹൈക്കോടതി