സുനന്ദ മരിച്ച മുറി വിട്ടുകിട്ടണമെന്ന ഹോട്ടലിന്റെ ഹര്‍ജി ഇന്ന് കോടതിയില്‍

Web Desk |  
Published : Sep 04, 2017, 06:12 AM ISTUpdated : Oct 05, 2018, 02:51 AM IST
സുനന്ദ മരിച്ച മുറി വിട്ടുകിട്ടണമെന്ന ഹോട്ടലിന്റെ ഹര്‍ജി ഇന്ന് കോടതിയില്‍

Synopsis

ദില്ലി: സുനന്ദ പുഷ്കർ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ട ദില്ലി ലീലാ പാലസിലെ 345ആം മുറി വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഹോട്ടൽ അധികൃതർ നൽകിയ ഹർജി ഇന്ന് ദില്ലി മെട്രോപ്പോലിറ്റൻ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കഴിഞ്ഞ മാസം ഈ ഹർജി പരിഗണിച്ചപ്പോൾ നാലാഴ്ച്ചയ്ക്കുള്ളിൽ മുറി തുറന്ന് കൊടുക്കാൻ കോടതി ദില്ലി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതി ഇന്ന് ഹർജി പരിഗണിക്കുന്നത്. ഇതിനിടെ കഴിഞ്ഞയാഴ്ച്ച സെൻട്രൽ ഫൊറൻസിക് ലബോറട്ടറി അധികൃതർ റൂമിൽ അവസാനവട്ട പരിശോധന നടത്തിയിരുന്നു. 2014 ജനുവരി 17ന് സുനന്ദ മരിച്ച ശേഷം ഈ മുറി ദില്ലി പൊലീസ് മുദ്ര വച്ചിരിക്കുകയാണ്. ഇത് മൂലം 50 ലക്ഷം രൂപ നഷ്ടമുണ്ടായെന്നും മുറി തുറന്ന് നൽകണമെന്നുമാവശ്യപ്പെട്ട് ഹോട്ടൽ അധികൃതർ കോടതിയെ സമീപിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക്, പുഴക്കരയിൽ കണ്ടേക്കാം, അടുത്ത് ചെല്ലരുത്, ഫോട്ടോയെടുക്കരുത്; മായാര്‍ നദിയില്‍ ഭീമന്‍ മുതലകള്‍
വാണിജ്യ സിലിണ്ടർ വിതരണ പ്രതിസന്ധി: കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടുന്നു; സൊമാറ്റോ, സ്വിഗ്ഗി വഴിയുള്ള ഭക്ഷണ വിതരണം പകുതിയായി കുറഞ്ഞു